UAE: യുഎഇയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്

Ajman Fire Accident: അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്ഥാന്‍ അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബൈ പാകിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ ഹുസൈന്‍ മുഹമ്മദും അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 10:58 PM IST
  • യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ
  • തീപിടുത്തത്തിൽ ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്
  • തീപിടുത്തം ഉണ്ടായത് ശനിയാഴ്ചയാണ്
UAE: യുഎഇയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്ക്

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തമുണ്ടായതായി റിപ്പോർട്ട്.  തീപിടുത്തത്തിൽ ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.  തീപിടുത്തം ഉണ്ടായത് ശനിയാഴ്ചയാണ്. പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

Also Read: സൗദിയിൽ നിരവധി പ്രവാസി നിയമലംഘകർ പിടിയിൽ; ഒരാഴ്ചക്കിടെ നാടുകടത്തിയത് 9813 പേരെ!

അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിയിലായിരുന്നു തീപിടിച്ചത്. വിവരം അറിഞ്ഞ ഉടന്‍ സി​വി​ൽ ഡി​ഫ​ൻ​സും പോലീ​സും സ്ഥലത്തെത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അബുദാബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. സാരമായി പരിക്കേറ്റ രണ്ടുപേര്‍ അജ്മാനിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 

Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

മറ്റുള്ളവര്‍ ഷാര്‍ജയിലെ സായിദ്, കുവൈത്ത്, അല്‍ഖാസിമി ആശുപത്രികളിലാണ്.  അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎഇയിലെ പാകിസ്ഥാന്‍ അംബാസഡര്‍ ഫൈസല്‍ നിയാസ് തിര്‍മിസിയും ദുബൈ പാകിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ ഹുസൈന്‍ മുഹമ്മദും അറിയിച്ചിട്ടുണ്ട്. കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫെ​യ​ർ വിങ്​ പ​രി​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ച ആ​ശു​പ​ത്രി​കളിൽ സ​ന്ദ​ർ​ശിനം നടത്തുകയും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​മാ​യി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News