Kalante Thankakudam: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം ഒരുങ്ങുന്നു

Friday Film House: നിധീഷ് കെ.ടി.ആർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 04:29 PM IST
  • മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്
  • ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
Kalante Thankakudam: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന കാലൻ്റെ തങ്കക്കുടം ഒരുങ്ങുന്നു

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ പുതിയ ചിത്രം കാലൻ്റെ തങ്കക്കുടം ഒരുങ്ങുന്നു. നിധീഷ് കെ.ടി.ആർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിക്കുന്നത്.

ചിത സംയോജകനായ നിധീഷ് കെ.ടി.ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ചിത്രസംയോജനവും സംവിധാനവും നിർവഹിക്കുന്നത്. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, സൈജുക്കുറുപ്പ്, അജു വർഗീസ്, വിജയ് ബാബു, ഇന്ദ്രൻസ്, ജോണി ആൻ്റണി, ഗ്രിഗറി, രമേഷ് പിഷാരടി, ജൂഡ് ആന്തണി ജോസഫ്, ഷാജു ശ്രീധർ, അസീസ് നെടുമങ്ങാട് എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

ALSO READ: നസ്ലിനും അഭിനവ് സുന്ദർ നായകും ഒന്നിക്കുന്ന ചിത്രം; വീണ്ടുമൊരു ഹിറ്റ് പ്രതീക്ഷിച്ച് പ്രേക്ഷകർ

ഗാനങ്ങൾ- മനു മഞ്ജിത്ത്, വിനായക് ശശികുമാർ. സംഗീതം- രാഹുൽ രാജ്. കോ-റൈറ്റർ- സുജിൻ സുജാതൻ. ഛായാഗ്രഹണം- സജിത് പുരുഷൻ.
കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്.

മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- ജിതിൻ ജോസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- വി. ബോസ്. നിശ്ചല ഛായാഗ്രഹണം- വിഷ്ണു രാജൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News