Super Zindagi Movie : ധ്യാൻ ശ്രീനിവാസന്റെ മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; സിനിമയുടെ പേര് സൂപ്പർ സിന്ദഗി

Dhyan Sreenivasan Movies : ധ്യാൻ ശ്രീനിവാസിനൊപ്പം മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Written by - Jenish Thomas | Last Updated : Dec 26, 2023, 07:10 PM IST
  • ചിത്രത്തിൽ ധ്യാനിനൊപ്പം മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • പാർവതി നായരാണ് സൂപ്പർ സിന്ദഗിയിൽ നായികയായി എത്തുന്നത്.
Super Zindagi Movie : ധ്യാൻ ശ്രീനിവാസന്റെ മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത്; സിനിമയുടെ പേര് സൂപ്പർ സിന്ദഗി

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു. നവാഗതമായ വിന്റേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സൂപ്പർ സിന്ദഗി എന്നാണ് പേരിട്ടിരിക്കുന്നത്. സൂപ്പർ സിന്ദഗി ഇത് നടന്ന കഥ എന്നാണ് സിനിമയുടെ മുഴുവൻ പേര്. ചിത്രത്തിൽ ധ്യാനിനൊപ്പം മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാർവതി നായരാണ് സൂപ്പർ സിന്ദഗിയിൽ നായികയായി എത്തുന്നത്.

666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ടും സത്താർ പടന്നിലക്കാട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നതേ്. സംവിധായകൻ വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാസ്റ്റർ മഹേന്ദ്രനും ഹൃദയം ഫെയിം കലേഷും (സെൽവ) ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്.

ALSO READ : Kumbaari: ആക്ഷൻ വിത്ത്‌ കോമഡി; 'കുമ്പാരി' ജനുവരി 5ന് തിയേറ്ററുകളിലേക്ക്

എൽദോ ഐസക്കാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. സൂരജ് എസ് കുറപ്പാണ് ചിത്രത്തിന് സംഗീത നൽകുക. ലിജോ പോളാണ് സൂപ്പർ സിന്ദഗിയുടെ എഡിറ്റർ. 

അടുത്തിടെ നിരവധി ചിത്രങ്ങളാണ് ധ്യാനിന്റേതായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒന്ന് നിവിൻ പോളിക്കൊപ്പം എത്തുന്ന ചിത്രം ജനഗണമനയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയാണ് ഒരുക്കുന്നത്. ഇതിന് പുറമെ ബോബൻ സാമുവേൽ ഒരുക്കുന്ന മാച്ചാന്റെ മാലഖ്, ദിലീപിനൊപ്പം ഭ.ഭ.ബ എന്നീ ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ ഒരുക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലും ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News