Actor Vijay: 'രക്ഷക'വേഷത്തിൽ വിജയ്... സിനിമയിലല്ല, ഇത്തവണ കർഷകരെ കൈയ്യിലെടുക്കാൻ

Actor Vijay: ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുകയാണ് പദ്ധതിയുടെ ലക്‌ഷ്യം

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 11:43 AM IST
  • വിദ്യാർത്ഥികൾക്ക് പിന്നാലെ കർഷകരെ കയ്യിലെടുക്കാൻ പുതിയ പദ്ധതിയുമായി വിജയ്
  • കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുകയാണ് പദ്ധതിയുടെ ലക്‌ഷ്യം
  • പദ്ധതി തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും നടപ്പാക്കും
Actor Vijay: 'രക്ഷക'വേഷത്തിൽ വിജയ്... സിനിമയിലല്ല, ഇത്തവണ കർഷകരെ കൈയ്യിലെടുക്കാൻ

Actor Vijay: വിദ്യാർത്ഥികൾക്ക് പിന്നാലെ കർഷകരെ കയ്യിലെടുക്കാൻ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്. ആരാധകസംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കം മുഖേന കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുകയാണ് പദ്ധതിയുടെ ലക്‌ഷ്യം. പദ്ധതി തമിഴ്‌നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിലും നടപ്പാക്കും.

Also Read: Vijay Thalapathy: വിജയ് രാഷ്ട്രീയച്ചുവട് ഉറപ്പിച്ചു? മക്കൾ ഇയക്കം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി

ഒരോ മണ്ഡലങ്ങളിൽ നിന്നും അർഹരായ കർഷകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ വിജയ് സംഘടനാ നേതാക്കൾക്ക് നിർദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. ഒരോമണ്ഡലത്തിലും വിദ്യാർത്ഥികൾക്ക് ട്യൂഷൻ നൽകാൻ പഠന കേന്ദ്രങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ഇപ്പോഴിതാ കർഷകരെ കയ്യിലെടുക്കാൻ പുത്തൻ പദ്ധതി ഒരുങ്ങുന്നത്.

Also Read: ചന്ദ്രയാൻ മൂന്ന് വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്ന്

ഈ നീക്കങ്ങളെ രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായിട്ടുള്ള നടപടികളായിട്ടാണ്  വിലയിരുത്തപ്പെടുന്നത്. പഠന കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാൽ കർഷകർക്ക് ആടുകളെയും പശുക്കളെയും നൽകുന്ന പദ്ധതി വിശദമായ കണക്കെടുപ്പിന് ശേഷമാകും നടപ്പാക്കുകയെന്നും റിപ്പോർട്ടുണ്ട്.

Also Read: ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം ജോലിയിലും ബിസിനസിലും മികച്ച നേട്ടവും

ഇത് കൂടാതെ തമിഴ്‌നാട് മുൻമുഖ്യമന്ത്രി കെ.കാമരാജിന്റെ ജന്മദിനം ദളപതി വിജയ് മക്കൾ ഇയക്കം സംസ്ഥാന വ്യാപകമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശനിയാഴ്ചയാണ് കാമരാജിന്റെ ജന്മദിന വാർഷികം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലുള്ള കാമരാജ് പ്രതിമയിൽ പുഷ്പാർച്ചന നടത്തും. ഇതിനൊപ്പം വിദ്യാഭ്യാസ സഹായ വിതരണവും നടത്തും.

വിജയ് അടുത്ത മൂന്ന് വർഷത്തേക്ക് സിനിമ ചെയ്യുന്നില്ല; ലക്ഷ്യം തമിഴ്നാട് തിരഞ്ഞെടുപ്പ്

നടൻ വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വെങ്കട് പ്രഭു ഒരുക്കുന്നു ദളപതി 68ന് (താൽക്കാലിക നാമം) പിന്നാലെ വിജയി സിനിമയിൽ രണ്ട് മുതൽ മൂന്ന് വർഷത്തേക്ക് ഇടവേളയെടുക്കമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് നേരത്തെ താരം സിനിമയിൽ നിന്നും മാറി നിൽക്കാൻ ഒരുങ്ങുന്നതായി തമിഴ് സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിുന്നു. ആ റിപ്പോർട്ട് സ്ഥിരീകരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 2026ൽ നടക്കാൻ പോകുന്ന തമിഴ് നാട് തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കോളിവുഡ് സൂപ്പർ താരം സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

Also Read: Lakshmi Devi Favourite Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, നൽകും വൻ സമ്പൽസമൃദ്ധി!

2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് തന്റെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനായി താരത്തിന്റെ ആരാധക കൂട്ടായ്മ പ്രവർത്തിച്ചിരുന്നു. എന്നാൽ വിജയ് തന്നെ അവ നിരാകരിക്കുകയും ചെയ്തിരുന്നു. കൂടാതെ വിജയ് ഫാൻസ് തമിഴ് നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകളിൽ മത്സരിച്ചരുന്നു. എന്നാൽ അവരുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് കോളിവുഡ് താരം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പേരിൽ ജീവകാരുണ്യ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായണ് വിജയ് ഫാൻസ്. അതേസമയം ഈ റിപ്പോർട്ടിനെ അനുബന്ധിച്ച് വിജയ് ഫാൻസിന്റെ ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിട്ടില്ല.

നിലവിൽ വിജയുടേതായി അണിയറയിൽ ഒരുങ്ങുന്നത് ലോകേഷ് കനകരാജ് ചിത്രം ലിയോയാണ്. പൂജ റിലീസായി തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ആദ്യ ഗാനവും താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് പുറത്ത് വിട്ടു. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സായ ലോക്കിവേഴ്സിന്റെ ഭാഗമാണ് ലിയോ എന്നും നേരത്തെ സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ജമ്മു കശ്മീരിൽ വെച്ചായിരുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്.

ലിയോയ്ക്ക് ശേഷം വിജയ് നായകനാകുന്നത് വെങ്കട് പ്രഭു ചിത്രത്തിലാണ്. ഇതാദ്യമായിട്ടാണ് വിജയ് മങ്കാത്തയുടെ സംവിധായകനുമായി കൈകോർക്കുന്നത്. എജിഎസ് എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് ദളപതി 68ന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2003ൽ റിലീസ് ചെയ്ത പുതിയ ഗീതൈയ്‌ക്ക് ശേഷം വിജയ്‌ യുവൻ ശങ്കർ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ചിത്രം 2024 തിയറ്ററുകളിൽ എത്തിയേക്കും. ഈ ചിത്രത്തിന് ശേഷമാകും വിജയ് സിനിമയിൽ നിന്നും ഇടവേളയെടുക്കാൻ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News