Gold Smuggling: മുത്തങ്ങയിൽ സ്വർണ വേട്ട: ഒന്നരക്കോടിയുടെ സ്വർണ്ണം പിടികൂടി

Gold Smuggling: കൊടുവള്ളി സ്വദേശി ടി.സി സഫീറലിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 10:34 PM IST
  • കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സഫീറലി
  • കർണ്ണാടകയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്നു.
  • സ്വർണ്ണ മിശ്രിതമാണ് എക്‌സൈസ് പിടികൂടിയത്.
Gold Smuggling: മുത്തങ്ങയിൽ സ്വർണ വേട്ട: ഒന്നരക്കോടിയുടെ സ്വർണ്ണം പിടികൂടി

വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ ഒന്നരക്കോടിയുടെ സ്വർണ്ണം പിടികൂടി. കർണാടകയിൽ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന കൊടുവള്ളി സ്വദേശി ടി.സി സഫീറലിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

ദ്രാവകരൂപത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 2. 266 കിലോ സ്വർണ്ണ മിശ്രിതമാണ് വാഹന പരിശോധനക്കിടെ പിടികൂടിയത്. തുടർനടപടികൾക്കായി പ്രതിയെ ജി.എസ്.റ്റി വകുപ്പിന് കൈമാറി. 

ALSO READ: കുഞ്ഞുങ്ങളെ റോഡുകളിൽ എങ്ങനെ സുരക്ഷിതരാക്കാം? മാർഗ്ഗ നിർദ്ദേശങ്ങളുമായി എംവിഡി

എക്‌സൈസ് ഇൻസ്‌പെക്ടർ എ.ജി തമ്പി, പ്രിവന്റിവ് ഓഫീസർമാരായ രാജേഷ് കോമത്ത്, മനോജ്കുമാർ, എക്‌സൈസ് ഓഫീസർമാരായ കെ.വി രാ ജീവൻ,കെ.എം മഹേഷ്,വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ ഉൾപ്പെടുന്ന പരിശോധന സംഘമാണ് സ്വർണം കണ്ടെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News