Fever Death: പനി മരണം; സംസ്ഥാനത്ത് 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ

മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. 400ൽ അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

Written by - Zee Malayalam News Desk | Last Updated : May 19, 2024, 11:42 AM IST
  • മെയ് മാസത്തിൽ മാത്രം 8 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.
  • അതേസമയം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
  • ഈ മാസം ഡെങ്കിപ്പനി ബാധിച്ച് 5 പേർ മരിച്ചു.
Fever Death: പനി മരണം; സംസ്ഥാനത്ത് 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണത്തിൽ വർധന. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേരാണ് മരിച്ചത്. മെയ് മാസത്തിൽ മാത്രം 8 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. അതേസമയം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി. ഈ മാസം ഡെങ്കിപ്പനി ബാധിച്ച് 5 പേർ മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. 400ൽ അധികം പേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

ഞായറാഴ്ച ദിവസങ്ങൾ ഡ്രൈ ഡേ ആണ്. മഴ കനക്കുന്നതോടെ കൊതുകുകൾ പെരുകാനും സാധ്യതയുള്ളതിനാൽ ഞായറാഴ്ച ദിവസം ഡ്രൈ ഡേ ആയി ആചരിക്കുകയാണ്. വീടും പരിസരവും വൃത്തിയാക്കി കൊതുക്ക് മുട്ടയിട്ട് പെരുകാനുള്ള അവസരം ഇല്ലാതാക്കണമെന്ന് ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴ തുടരും; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ മുന്നറിയിപ്പ് തുടരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ഒഴികെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രതയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. 

കേരള തീരത്ത് മീൻപിടിത്തത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയുടെ മലയോര മേഖലയിൽ വ്യാഴാഴ്ച വരെ രാത്രി യാത്ര നിരോധിച്ചിരിക്കുകയാണ്.  തമിഴ്നാടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് ശക്തമായ മഴ തുടരുന്നതെന്നും കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News