7th Pay Commission: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA 4 % വർധിക്കും!

Himachal Pradesh Budget DA Hike: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ബജറ്റ് പ്രസംഗത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി രണ്ട് വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Feb 19, 2024, 11:06 AM IST
  • ഹിമാചൽ മുഖ്യമന്ത്രി സുഖു സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വമ്പൻ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്
  • ർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ നാല് ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്
  • എൽടിസിയിലും വലിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്
7th Pay Commission: ഈ സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; DA 4 % വർധിക്കും!

Himachal Pradesh Budget DA Hike: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സുഖ്വീന്ദർ സിംഗ് സുഖു നടത്തിയ ബജറ്റ് അവതരണത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വമ്പൻ സമ്മാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയിൽ നാല് ശതമാനം വർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മാത്രമല്ല എൽടിസിയിലും വലിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽ സർക്കാർ രൂപീകരണത്തിന് ശേഷം മുഖ്യമന്ത്രി വീണ്ടും പഴയ പെൻഷൻ പദ്ധതി (OPS) നടപ്പാക്കിയെന്നത് ശ്രദ്ധേയം.

Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!

Himachal Pradesh Budget DA Hike:  ക്ഷാമബത്ത ഏപ്രിൽ 01 മുതൽ നാല് ശതമാനം വർദ്ധിക്കും, കുടിശ്ശിക സംബന്ധിച്ച പ്രഖ്യാപനവും നടത്തിയിട്ടുണ്ട്

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ശനിയാഴ്ച സർക്കാർ ജീവനക്കാർക്ക് നാല് ശതമാനം ക്ഷാമബത്ത (Himachal Pradesh DA Hike) പ്രഖ്യാപിച്ചു. 2024 ഏപ്രിൽ 1 മുതൽ ക്ഷാമബത്തയുടെ ഗഡു നാല് ശതമാനം (DA Hike) വർധിച്ച നിരക്കിൽ ലഭിക്കുമെന്നും ഇതിനായി പ്രതിവർഷം 580 കോടിയോളം രൂപ സർക്കാരിന് ചെലവാകുമെന്നും എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ബന്ധപ്പെട്ട കുടിശ്ശികയും പെൻഷനും 2024 മാർച്ച് 01 മുതൽ ഘട്ടം ഘട്ടമായി നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനകാര്യം കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്തി പറഞ്ഞു.

Also Read: ഭോലേനാഥിന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും ലഭിക്കും വൻ ധനേട്ടം!
 
Himachal Pradesh Budget LTC Announcement: സർക്കാർ ജീവനക്കാർക്ക് അവരുടെ രണ്ട് തവണ എൽടിസി ലഭിക്കും.

2016 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലാവധിയിൽ വിരമിച്ച ജീവനക്കാരുടെ ലീവ് എൻക്യാഷ്‌മെൻ്റുമായി ബന്ധപ്പെട്ട കുടിശ്ശിക 2024 മാർച്ച് 01 മുതൽ ഘട്ടം ഘട്ടമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജീവനക്കാരുടെ LTC യുമായി ബന്ധപ്പെട്ട വലിയ പ്രഖ്യാപനവും മുഖ്യമന്ത്രി  നടത്തി.  ഇതുവരെ സംസ്ഥാനത്തെ ജീവനക്കാർക്ക് അവരുടെ സേവന കാലയളവ് അവസാനിക്കുമ്പോൾ ഒരു തവണ മാത്രമേ എൽടിസി എടുക്കാനാകൂകയുണ്ടായിരുന്നുള്ളു.  എന്നാൽ 2024 ഏപ്രിൽ 01 ന് ശേഷം സംസ്ഥാനത്തെ ജീവനക്കാർക്ക് അവരുടെ സേവന കാലയളവിൽ കുറഞ്ഞത് രണ്ട് തവണ LTC യുടെ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: മണിക്കൂറുകൾ മാത്രം... ശനി-ബുധ സംയോഗം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ലഭിക്കും നേട്ടങ്ങൾ!

തൻ്റെ സർക്കാർ അധികാരമേറ്റയുടൻ പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചതായും ഹിമാചൽ മുഖ്യമന്ത്രി പറഞ്ഞു.  മൊത്തം 1,15,000 ജീവനക്കാർ ഇതിനകം ഒപിഎസ് തിരഞ്ഞെടുത്തു. ഒപിഎസിൽ ചേർന്ന എല്ലാ ജീവനക്കാർക്കും ജനറൽ പ്രൊവിഡൻ്റ് ഫണ്ട് (GPF) അംഗത്വം ലഭിച്ചു. എൻപിഎസിൽ നിന്ന് ഒപിഎസിലേക്ക് മാറിയ അയ്യായിരത്തോളം ജീവനക്കാർക്ക് വിരമിച്ച ശേഷം ഒപിഎസ് അനുസരിച്ച് ശമ്പളവും പെൻഷൻ ഓർഡറുകളും (പിപിഒ) നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News