Neechabhang Rajayoga: സൂര്യഗ്രഹണത്തിൻ്റെ പിറ്റേന്ന് നീചഭംഗ രാജയോഗം; ഈ രാശിക്കാരുടെ തലവര മാറിമറിയും!

Budh Gochar: ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 9 ന് മീന രാശിയിൽ പ്രവേശിക്കും. ഇതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും

Written by - Ajitha Kumari | Last Updated : Apr 5, 2024, 02:17 PM IST
  • സൂര്യഗ്രഹണത്തിൻ്റെ പിറ്റേന്ന് നീചഭംഗ രാജയോഗം
  • ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 9 ന് മീന രാശിയിൽ പ്രവേശിക്കും
  • ഈ രാജയോഗത്തിൻ്റെ രൂപീകരണത്തിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും
Neechabhang Rajayoga: സൂര്യഗ്രഹണത്തിൻ്റെ പിറ്റേന്ന് നീചഭംഗ രാജയോഗം; ഈ രാശിക്കാരുടെ തലവര മാറിമറിയും!

Neechbhang Rajayoga: ജ്യോതിഷമനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിന്റെ ഇടവേളയിൽ അസ്തമിക്കുകയും നീച രാശിയിലേക്ക് സഞ്ചാരം മാറ്റുകയും ചെയ്യാറുണ്ട്.  ഗ്രഹങ്ങളുടെ ഇത്തരം മാറ്റം എല്ലാ രാശികളേയും ബാധിക്കും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഏപ്രിൽ 2 മുതൽ ബുധൻ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി. 

ഇനി ഏപ്രിൽ 9 ന് മീന രാശിയിൽ സംക്രമിക്കും. മീന രാശിയിലെ ബുധൻ്റെ സംക്രമണം അപൂർവ നീചഭംഗ രാജയോഗം സൃഷ്ടിക്കും. നീചഭംഗ രാജയോഗത്തിലൂടെ ചില രാശിക്കാർക്ക് എന്തോക്കെ നേട്ടമുണ്ടാകും എന്നറിയാം... 

Also Read: 4 ഗ്രഹങ്ങളുടെ സംക്രമണം, 3 രാജയോഗം; ഈ 5 രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!

മേടം (Aries): ഈ രാശിക്കാർക്ക് നീചഭംഗ രാജയോഗം വളരെയധികം  ഗുണം ചെയ്യും. കാരണം ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങൾ മേടത്തിലെ പന്ത്രണ്ടാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെ ഇവർക്ക് ബിസിനസിൽ അതിശയകരമായ ലാഭമുണ്ടാകും. ഒപ്പം അപ്രതീക്ഷിത ധനനേട്ടവും ലഭിക്കും.  കൂടാതെ മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. കോടതി കാര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വിജയം ലഭിക്കും.

ഇടവം (Taurus): ഇടവ രാശിക്കാർക്ക് ഈ രാജയോഗം പല തരത്തിലുള്ള അനുകൂല ഫലങ്ങൾ നൽകും. ഈ രാജയോഗം ഇടവ രാശിയിലെ പതിനൊന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇടവ രാശിക്കാരുടെ വരുമാനം വർദ്ധിക്കും,  ധനസമ്പാദനത്തിനുള്ള പുതിയ ഉറവിടങ്ങൾ കണ്ടെത്തും. ഏത് ജോലിയിലും സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും.

Also Read: മീന രാശിയിൽ ത്രിഗ്രഹി യോഗം; ഇവർക്ക് ലഭിക്കും വൻ സമ്പത്ത്, നിങ്ങളും ഉണ്ടോ?

മിഥുനം (Gemini):  ബുധൻ മീന രാശിയിൽ പ്രവേശിക്കുന്നതിലൂടെ നീചഭംഗ രാജയോഗം സൃഷ്ടിക്കും.  ഇതുമൂലം മിഥുന രാശിക്കാർക്ക് ജോലിസ്ഥലത്ത് വൻ വിജയമുണ്ടാകും.  കൂടാതെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടാകും, ഭൗതിക സുഖങ്ങൾ വർദ്ധിക്കും, കുടുംബ ബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് മുതിർന്നവരുടെ പിന്തുണ, വരുമാനം വർദ്ധിക്കാനും സാധ്യത.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News