Attukal pongala 2023 : പൊങ്കാലയുടെ ചുടുകട്ടകൾ കൊണ്ടുപോയാൽ പിഴ ഈടാക്കും; നഗരസഭ ശേഖരിക്കുന്ന കട്ടകൾ ലൈഫ് പദ്ധതിക്കെന്ന് മേയർ

Attukal Pongala Bricks : തിരുവനന്തപുരം കോർപ്പറേഷൻ ശേഖരിക്കുന്ന ചുടുകട്ടകൾ ലൈഫ് ഭവന പദ്ധതിക്ക് ഉപയോഗിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 05:41 PM IST
  • കട്ടകൾ ശേഖരിക്കാൻ 14 പ്രത്യേകം തുറന്ന വാഹനങ്ങൾ ഏർപ്പെടുത്തും.
  • ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പമാണ് കട്ടകളും ശേഖരിക്കുന്നത്.
  • പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.
Attukal pongala 2023 : പൊങ്കാലയുടെ ചുടുകട്ടകൾ കൊണ്ടുപോയാൽ പിഴ ഈടാക്കും; നഗരസഭ ശേഖരിക്കുന്ന കട്ടകൾ ലൈഫ് പദ്ധതിക്കെന്ന് മേയർ

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് അടുപ്പ് കൂട്ടാനായി ഉപയോഗിക്കുന്ന ചുടുകട്ടകൾ നഗരസഭയ്ക്കുള്ളതാണെന്നും അത് മറ്റാരെങ്കിലും ശേഖരിച്ചാൽ പിഴ ഈടാക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭ ശേഖരിക്കുന്ന കട്ടകൾ സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവന പദ്ധതിക്ക് വേണ്ടി ഉപയോഗിക്കുമെന്ന് മേയർ വ്യക്തമാക്കി. ഇതിനായി ഭക്തർ പൊങ്കാല കഴിഞ്ഞ് കട്ടകൾ അവിടെ തന്നെ നിക്ഷേപിക്കണം. കട്ടകൾ ശേഖരിക്കാൻ പ്രത്യേകം വാളണ്ടിയർ സംഘത്തെ നിയോഗിക്കുമെന്നും തിരുവനന്തപുരം മേയർ വാർത്തസമ്മേളനത്തിലൂടെ അറിയിച്ചു.

കട്ടകൾ ശേഖരിക്കാൻ 14 പ്രത്യേകം തുറന്ന വാഹനങ്ങൾ ഏർപ്പെടുത്തും. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പമാണ് കട്ടകളും ശേഖരിക്കുന്നത്. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. ഇതിനായി കോർപ്പറേഷന്റെ ശുചീകരണ തൊഴിലാളികളും മറ്റ് സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകും. അതോടൊപ്പം തന്നെ കൂടുതൽ ശുചിമുറികൾ ഉടൻ സജ്ജമാക്കുമെന്നും മേയർ അറിയിച്ചു.

ALSO READ : Attukal pongala 2023 : ആറ്റുകാൽ പൊങ്കാല; പത്ത് പ്രത്യേക മെഡിക്കൽ സംഘം നഗരത്തിൽ സർവ്വസജ്ജം

ആറ്റുകാൽ പൊങ്കാല

ചരിത്രത്തിൽ ആദ്യമായി ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് തലപ്പത്ത് ഒരു വനിത അധ്യക്ഷയായി എത്തിയതിന് ശേഷമുള്ള ആദ്യ പൊങ്കാലയാണ് ഇത്തവണത്തേത്. കോവിഡിനെ തുടർന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ഷേത്രത്തിലെത്തി പൊങ്കാലയിടാന്‍  50 ലക്ഷം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷ. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്ന് 300 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. 800 വനിതാ പോലീസുകാരുള്‍പ്പെടെ 3300 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. വിവിധ ഇടങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കും കൂടാതെ അറിയിപ്പ് ബോര്‍ഡുകള്‍ മലയാളത്തിലും തമിഴിലുമുണ്ടാകും. ഗതാഗതക്കുരുക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്‍കൂട്ടി ക്രമീകരണങ്ങള്‍ ഒരുക്കും.

സ്പെഷ്യൽ സർവീസുമായി റെയിൽവെ

പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.  മാത്രമല്ല പുലര്‍ച്ചെ 1:45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സർവീസും ഉണ്ടാകും. അതുപോലെ ഉച്ചക്ക് 2:45 ന് തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കും വൈകിട്ട് 3:30 ന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും ട്രെയിനുകള്‍ ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News