Arikomban: അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയോട് ചേർന്ന വനമേഖലയിൽ; നിരീക്ഷണം തുടർന്ന് വനംവകുപ്പ്

Mission Arikomban: പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 2, 2023, 09:00 AM IST
  • പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ ഉള്ളത്
  • ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി
  • അരിക്കൊമ്പനെ വനംവകുപ്പ് വാച്ചർമാരുടെ സംഘം നിരീക്ഷിച്ച് വരികയാണ്
  • അരിക്കൊമ്പന്റെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി
Arikomban: അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയോട് ചേർന്ന വനമേഖലയിൽ; നിരീക്ഷണം തുടർന്ന് വനംവകുപ്പ്

ഇടുക്കി: ജനവാസ മേഖലയിൽ നാശം വിതച്ചതിനെ തുടർന്ന് ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയോട് ചേർന്ന വനമേഖലയിൽ. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോൾ ഉള്ളതെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്.

പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ ഉള്ളത്. ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ  ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. അരിക്കൊമ്പനെ വനംവകുപ്പ് വാച്ചർമാരുടെ സംഘം നിരീക്ഷിച്ച് വരികയാണ്. അരിക്കൊമ്പന്റെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി. 

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റുന്നതിന് വേണ്ടി വയനാട്ടിൽ നിന്ന് എത്തിച്ച കുങ്കിയാനകൾ ഇന്ന് മുതൽ മടങ്ങിത്തുടങ്ങുമെന്നാണ് വിവരം. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനാൽ ഇവരെ വയനാട്ടിലേക്ക് തിരികെ എത്തിക്കണം. അടുത്ത ദിവസങ്ങളിൽ തന്നെ കുങ്കിയാനകളെ വയനാട്ടിലേക്ക് തിരികെ അയക്കുമെന്നാണ് വ്യക്തമാകുന്നത്.

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചക്കക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടം ഷെഡ് തകർത്തു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന കൂട്ടം ഷെഡ് തകർത്തു. വിലക്ക് മൗണ്ട് ഫോർട്ട് സ്കൂളിന് സമീപം രാജൻ്റെ ഷെഡ് ആണ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു ആക്രമണം. ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടമാണ് ഷെഡ് തകർത്തത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്.

ചിന്നക്കനാലിൽ വലിയ നാശനഷ്ടം വരുത്തിയിരുന്ന അരിക്കൊമ്പനെ രണ്ട് ദിവസം മുമ്പാണ് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ പ്രദേശത്ത് നിന്ന് മാറ്റിയ സമാധാനത്തിൽ ചിന്നക്കനാലിലെ പ്രദേശവാസികൾ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്.

ചിന്നക്കനാലിലെ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തളച്ചത്. ആദ്യ മയക്ക് വെടി വച്ച് അഞ്ച് മണിക്കൂറിന് ശേഷമാണ് ദൗത്യ സംഘത്തിന് അരിക്കൊമ്പനെ തളയ്ക്കാൻ സാധിച്ചത്. ആറ് ബൂസ്റ്റർ ഡോസുകളാണ് ആനയ്ക്ക് നൽകിയത്. നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ കുങ്കയാനകളുടെ സഹായത്തോടെ അനിമൽ അംബുലൻസിൽ കയറ്റാൻ സാധിച്ചത്.

കുന്നിൻ മുകളിൽ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂർത്തിയാക്കിയത്. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയിൽ എത്തിച്ചാണ് മയക്കുവെടി വച്ചത്.

സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. സംഘങ്ങളായി തിരിഞ്ഞ് പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News