Air India Issue: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചു

Air India: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് വിജയം കണ്ടത്. 

Written by - Zee Malayalam News Desk | Last Updated : May 9, 2024, 09:16 PM IST
  • കമ്പനിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ എച്ച് ആർ മേധാവിയാണ്.
  • സമരത്തിന് പിന്നാലെ പിടിച്ചുവിട്ട 25 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചർച്ചയിൽ നിലപാട് എടുത്തു.
Air India Issue: പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധി അവസാനിച്ചു

എയർ ഇന്ത്യയിൽ പ്രതിസന്ധി അവസാനിച്ചു പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ജോലിയിൽ ഉടൻ തിരികെ കയറമെന്ന് ജീവനക്കാർ അറിയിച്ചു. പിരിച്ചുവിട്ട 25 പേരെയും തിരിച്ചെടുക്കും. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ സെൻട്രൽ ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയാണ് വിജയം കണ്ടത്. കമ്പനിയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ എച്ച് ആർ മേധാവിയാണ്. 

സമരത്തിന് പിന്നാലെ പിടിച്ചുവിട്ട 25 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് സമരത്തിന് നേതൃത്വം നൽകുന്ന യൂണിയൻ ചർച്ചയിൽ നിലപാട് എടുത്തു. യൂണിയൻ ചർച്ചയിൽ പിരിച്ചുവിട്ടവരെ  തിരികെ എടുക്കണമെന്ന ആവശ്യം ഉന്നയിച്ചു.  ഈ ആവശ്യമടക്കം അംഗീകരിച്ചുകൊണ്ടാണ് സമരം അവസാനിപ്പിക്കാനായി ധാരണയിൽ എത്തിയത്. കമ്പനിയുടെ സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിൽ യൂണിയൻ അതൃപതി അറിയിച്ചു.

Trending News