Vinayaka Chaturthi 2024: വിനായക ചതുർത്ഥി ദിനത്തിൽ രാജയോ​ഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ

Vinayaka Chaturthi Date And Time: കൃഷ്ണപക്ഷത്തിലെ ചതുർത്ഥിയെ സങ്കഷ്ടി ചതുർത്ഥിയെന്നും ശുക്ല പക്ഷത്തിലെ ചതുർത്ഥിയെ വിനായക ചതുർത്ഥിയെന്നും വിളിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 10, 2024, 09:45 PM IST
  • ഈ വർഷത്തെ വിനായക ചതുർത്ഥി ദിനത്തിൽ നിരവധി ശുഭകരമായ യോ​ഗങ്ങൾ രൂപപ്പെടുന്നു
  • ഇത് ചില രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും വർധിപ്പിക്കും
  • നാല് രാശിക്കാർക്കാണ് വിനായക ചതുർത്ഥി ദിനത്തിലെ ശുഭയോ​ഗങ്ങൾ ഭാ​ഗ്യം കൊണ്ടുവരുന്നത്
Vinayaka Chaturthi 2024: വിനായക ചതുർത്ഥി ദിനത്തിൽ രാജയോ​ഗങ്ങൾ രൂപപ്പെടുന്നു; ഈ നാല് രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ

ഹിന്ദു മതത്തിൽ വളരെ പ്രധാനപ്പെട്ട ദിനമാണ് ​വിനായക ചതുർത്ഥി. ഈ ദിനം വ്രതം അനുഷ്ഠിക്കുകയും ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച്, ​ഗണപതിയെ ആരാധിക്കുകയും ചെയ്യുന്നത് വിഘ്നങ്ങൾ നീക്കി ഭക്തർക്ക് അനു​ഗ്രഹങ്ങൾ ചൊരിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്ണപക്ഷത്തിലെ ചതുർത്ഥിയെ സങ്കഷ്ടി ചതുർത്ഥിയെന്നും ശുക്ല പക്ഷത്തിലെ ചതുർത്ഥിയെ വിനായക ചതുർത്ഥിയെന്നും വിളിക്കുന്നു.

വിനായ ചതുർത്ഥി ഈ വർഷം മെയ് 11ന് ആണ്. ഈ വർഷത്തെ വിനായക ചതുർത്ഥി ദിനത്തിൽ നിരവധി ശുഭകരമായ യോ​ഗങ്ങൾ രൂപപ്പെടുന്നു. ഇത് ചില രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും വർധിപ്പിക്കും. നാല് രാശിക്കാർക്കാണ് വിനായക ചതുർത്ഥി ദിനത്തിലെ ശുഭയോ​ഗങ്ങൾ ഭാ​ഗ്യം കൊണ്ടുവരുന്നത്.

ALSO READ: പൂർവികരുടെ അനുഗ്രഹം നിങ്ങളെ സമ്പന്നരാക്കും; ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കുക

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർത്ഥി തിഥി മെയ് 11ന് ഉച്ചയ്ക്ക് 2.50ന് ആരംഭിച്ച് മെയ് 12ന് 2.03ന് അവസാനിക്കും. ഈ സാഹചര്യത്തിൽ ഉദയ തിഥി പ്രകാരം, മെയ് 11ന് ശനിയാഴ്ച വിനായക ചതുർത്ഥി ആഘോഷിക്കും. വിനായക ചതുർത്ഥി വ്രതം മെയ് 11ന് ആണ് ആചരിക്കുന്നത്.

ഇത്തവണ വിനായക ചതുർത്ഥി ദിനത്തിൽ നിരവധി ഐശ്വര്യ സംയോജനങ്ങളാണ് നടക്കുന്നത്. സുകർമയോ​ഗം, ധൃതിയോ​ഗം എന്നിവ രൂപപ്പെടുന്നു. ഈ യോ​ഗങ്ങളെല്ലാം വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ശുഭകരമായ യോ​ഗങ്ങൾ വഴി മെയ് 11ന് നാല് രാശിക്കാർക്ക് വലിയ ഭാ​ഗ്യം ഉണ്ടകാൻ പോകുന്നു. ഏതെല്ലാം രാശിക്കാർക്കാണ് ഈ യോ​ഗങ്ങൾ ഐശ്വര്യം നൽകുന്നതെന്ന് നോക്കാം.

മിഥുനം: വിനായക ചതുർത്ഥി ദിനം മിഥുനം രാശിക്കാർക്ക് മികച്ച ദിവസം ആയിരിക്കും. ചിന്തിച്ച് പ്രവർത്തിച്ചാൽ വിജയം ഉണ്ടാകും. ആളുകൾ നിങ്ങളെ ബഹുമാനിക്കും. സുഖസൗകര്യങ്ങളും ആഢംബരങ്ങളും വർധിക്കും. ബിസിനസുകാർക്ക് ലാഭം ഉണ്ടാകും.

ALSO READ: രാവിലെ ഉറക്കമുണർന്ന ഉടൻ കണ്ണാടി നോക്കാറുണ്ടോ? ഈ ശീലം ഉടൻ മാറ്റണം, കാത്തിരിക്കുന്നത് വലിയ ദോഷങ്ങൾ

കന്നി: കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങൾക്ക് വളരെ ഭാ​ഗ്യങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ബിസിനസുകാർക്ക് വലിയ ലാഭം ഉണ്ടാകും. വീട്ടുകാർക്കൊപ്പം സമയം ചിലവഴിക്കും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.

ധനു: ജോലികൾ എളുപ്പത്തിൽ പൂർത്തിയാകും. ബിസിനസിൽ ലാഭം ഉണ്ടാകും. പ്രണയജീവിതം നല്ലതായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ആരോ​ഗ്യം മെച്ചപ്പെടും. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകും.

മീനം: ബിസിനസുകാർക്ക് ലാഭം ഉണ്ടാകും. സമ്പത്ത് വർധിക്കും. പുതിയ വരുമാന മാർ​ഗങ്ങൾ സൃഷ്ടിക്കപ്പെടും. തൊഴിൽ രം​ഗത്ത് പുരോ​ഗതിയുണ്ടാകും. പുതിയ വാഹനം, വീട് എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. സന്തോഷകരമായ ദിവസം ആയിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News