Facebook Layoffs: കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫേസ്ബുക്ക്, സൂചന നല്‍കി സക്കർബർഗ്

Facebook Layoffs:  റിക്കോര്‍ഡ് പിരിച്ചുവിടലുകള്‍ നടത്തി മാസങ്ങള്‍ക്കകമാണ് വീണ്ടും പിരിച്ചു വിടലിന്‍റെ സൂചന നല്‍കി മാര്‍ക്ക്‌ സക്കർബർഗ് രംഗത്തെത്തിയത്. അദ്ദേഹം നല്‍കുന്ന സൂചന അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകള്‍ ഉണ്ടാകാം.  

Written by - Zee Malayalam News Desk | Last Updated : Jan 30, 2023, 10:17 PM IST
  • റിക്കോര്‍ഡ് പിരിച്ചുവിടലുകള്‍ നടത്തി മാസങ്ങള്‍ക്കകമാണ് വീണ്ടും പിരിച്ചു വിടലിന്‍റെ സൂചന നല്‍കി മാര്‍ക്ക്‌ സക്കർബർഗ് രംഗത്തെത്തിയത്. അദ്ദേഹം നല്‍കുന്ന സൂചന അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകള്‍ ഉണ്ടാകാം.
Facebook Layoffs: കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫേസ്ബുക്ക്, സൂചന നല്‍കി സക്കർബർഗ്

Facebook Layoffs: ഫേസ്ബുക്ക് ജീവനക്കാർക്ക് മോശം വാർത്തയുമായി മാര്‍ക്ക്‌ സക്കർബർഗ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് സൂചന. സക്കർബർഗിന്‍റെ ഏറ്റവും പുതിയ പ്രസ്താവനകള്‍ ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.

ടെക് മേഖലയ്ക്ക് കനത്ത ആഘാതം നല്‍കിക്കൊണ്ട്  അതായത്, എക്കാലത്തെയും ഏറ്റവും മോശമായ പിരിച്ചുവിടലുകളിൽ ഒന്നിൽ, ഫേസ്ബുക്ക് കഴിഞ്ഞ നവംബറിൽ 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് കമ്പനിയുടെ ആഗോള തൊഴിലാളികളുടെ ഏകദേശം 13 ശതമാനമായിരുന്നു.  ഇതോടൊപ്പം, 2023 ക്യു 1 വരെ നിയമനം മരവിപ്പിക്കുകയും ചെയ്തിരുന്നു. 

Also Read:   Adani Group: ദേശീയതയുടെ പേര് പറഞ്ഞ് തട്ടിപ്പ് മറയ്ക്കാനാകില്ല, അദാനി ഗ്രൂപ്പിന് കനത്ത മറുപടി നല്‍കി ഹിൻഡൻബർഗ്

റിക്കോര്‍ഡ് പിരിച്ചുവിടലുകള്‍ നടത്തി മാസങ്ങള്‍ക്കകമാണ് വീണ്ടും പിരിച്ചു വിടലിന്‍റെ സൂചന നല്‍കി മാര്‍ക്ക്‌ സക്കർബർഗ് രംഗത്തെത്തിയത്. അദ്ദേഹം നല്‍കുന്ന സൂചന അനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പിരിച്ചുവിടലുകള്‍ ഉണ്ടാകാം.  

Also Read:  RBI Repo Rate Update: കേന്ദ്ര ബജറ്റിന് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാന്‍ സാധ്യത, പലിശ നിരക്ക് ഉയരും
  
അടുത്തിടെ നടന്ന യോഗത്തിൽ, സക്കർബർഗ് മാനേജർമാർക്ക് മുന്നറിയിപ്പ് നൽകി, "മാനേജർമാരെ മാനേജര്‍മാര്‍  മാനേജുചെയ്യുന്ന ഒരു മാനേജുമെന്‍റ്  ഘടന, അതായത്  ജോലി ചെയ്യുന്ന ആളുകളെ നിയന്ത്രിക്കുക എന്ന സംവിധാനം ആവശ്യമാണെന്ന് കരുതുന്നില്ല എന്നദ്ദേഹം വ്യക്തമാക്കി.  

അതേസമയം, നിലവില്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ത്രൈമാസ ഫലം പ്രഖ്യാപിക്കുമ്പോൾ കമ്പനി  കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന സൂചനയായാണ് ഈ പ്രസ്താവന നല്‍കുന്നത്.  

ചെലവുകൾ വെട്ടിക്കുറച്ചും, 2023 ക്യു 1 വരെ നിയമന മരവിപ്പിക്കൽ നീട്ടിക്കൊണ്ടും കൂടുതല്‍ കാര്യക്ഷമമായ കമ്പനിയായി മാറുന്നതിന് നിരവധി അധിക നടപടികൾ കൈക്കൊള്ളുമെന്ന് ഒരു പ്രസ്താവനയിൽ സക്കർബർഗ് പറഞ്ഞു. മാക്രോ ഇക്കണോമിക് മാന്ദ്യവും വർദ്ധിച്ച മത്സരവും പരസ്യങ്ങളുടെ സിഗ്നൽ നഷ്ടവും ഈ നീക്കത്തിന് കാരണമായി അദ്ദേഹം കുറ്റപ്പെടുത്തി. വരുമാനം താന്‍ പ്രതീക്ഷിച്ചതിലും വളരെ കുറവാണ് എന്നും  അദ്ദേഹം ഊന്നിപ്പറഞ്ഞു.

"കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ ലോകം അതിവേഗം ഓൺലൈനിലേക്ക് നീങ്ങുകയും ഇ-കൊമേഴ്‌സിന്‍റെ വന്‍ കുതിപ്പ് വലിയ വരുമാന വളർച്ചയിലേക്ക് നയിക്കുകയും ചെയ്തു. പാൻഡെമിക് അവസാനിച്ചതിന് ശേഷവും ഇത് തുടരുന്ന സ്ഥിതിയാണ് പ്രതീക്ഷിച്ചത്. പലരും ഇതാണ് പ്രവചിച്ചത്, അതിനാല്‍, നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു, എന്നാല്‍, സംഭവിച്ചത് മറിച്ചാണ്... സക്കർബർഗ്  വ്യക്തമാക്കി... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News