Meta Second Round Layoffs: രണ്ടാം ഘട്ടത്തില്‍ മെറ്റ 10,000 പേരെ പിരിച്ചുവിടും

Meta Second Round Layoffs: 11,000 ജീവനക്കാരെ പിരിച്ചുവിട്ട് നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മെറ്റയുടെ ഈ ഞെട്ടിക്കുന്ന തീരുമാനം.  നിലവില്‍ ഇത്ര വലിയ രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ വലിയ ടെക് കമ്പനിയാണ് മെറ്റ,

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 11:10 PM IST
  • 11,000 ജീവനക്കാരെ പിരിച്ചുവിട്ട് നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മെറ്റയുടെ ഈ ഞെട്ടിക്കുന്ന തീരുമാനം. നിലവില്‍ ഇത്ര വലിയ രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ വലിയ ടെക് കമ്പനിയാണ് മെറ്റ,
Meta Second Round Layoffs: രണ്ടാം ഘട്ടത്തില്‍ മെറ്റ 10,000 പേരെ പിരിച്ചുവിടും

Meta Second Round Layoffs: ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ ചൊവ്വാഴ്ച രണ്ടാം ഘട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചു, ഈ ഘട്ടത്തില്‍ 10,000 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. സിഇഒ മാർക്ക് സക്കർബർഗ് ആണ് ഈ പ്രഖ്യാപനം നടത്തിയത്. 

കമ്പനിയില്‍ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച മാർക്ക് സക്കർബർഗ്  നിലവില്‍ ഒഴിവുള്ള  5000 ത്തോളം തസ്തികകൾ പൂർണ്ണമായും ഒഴിവാക്കാനും തീരുമാനിച്ചതായി അറിയിച്ചു. 

Also Read:  Indian Railways Big Update: മുതിർന്ന പൗരന്മാർക്ക് സന്തോഷവാര്‍ത്ത...! ട്രെയിന്‍ ടിക്കറ്റ് നിരക്കിൽ ഇളവ് ഉടന്‍ ലഭ്യമാകും 

 

11,000 ജീവനക്കാരെ പിരിച്ചുവിട്ട് നാല് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് മെറ്റയുടെ ഈ ഞെട്ടിക്കുന്ന തീരുമാനം.  നിലവില്‍ ഇത്ര വലിയ രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ വലിയ ടെക് കമ്പനിയാണ് മെറ്റ, മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Also Read:  Copper Ring Benefit: ചെമ്പ് മോതിരത്തിന്‍റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി

കൂട്ട പിരിച്ചുവിടലിന്‍റെ ഭാഗമായി രണ്ടാംഘട്ടത്തിൽ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയുടെ തീരുമാനം. നാല് മാസം മുൻപ് 11,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് രണ്ടാം റൗണ്ട് കൂട്ട പിരിച്ചുവിടൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
 
മെറ്റ ഒന്നാം ഘട്ടത്തില്‍ 13% തൊഴിലാളികളെയാണ് പുറത്താക്കിയത്. വരുമാനത്തിലുണ്ടായ വന്‍ തകർച്ചയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചത് എന്നായിരുന്നു കമ്പനി നല്‍കിയ വിശദീകരണം. 

മെറ്റയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് സെപ്റ്റംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുന:ക്രമീകരിക്കാനും മെറ്റ നിര്‍ദ്ദേശിക്കുന്നു. മിഡിൽ മാനേജര്‍മാരെയും പ്രവര്‍ത്തനരഹിതമായ പദ്ധതികളെയും വെട്ടിക്കുറയ്ക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. 

2023-നെ "കാര്യക്ഷമതയുടെ വർഷം" ആക്കാനാണ് മെറ്റയുടെ നീക്കം. 2023-ൽ ചെലവ് 89 ബില്യൺ ഡോളറിനും 95 ബില്യൺ ഡോളറിനും ഇടയിൽ നിലനിർത്താനാണ് മെറ്റ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

Trending News