Facebook : മാതൃകമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്; പുതിയ പേര് മെറ്റ

മാതൃകമ്പനിയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് എന്നിവയുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും സിഇഒ മാർക്ക് സക്കർബർ​ഗ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 07:26 PM IST
  • ഫേസ്ബുക്കിനെയോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന
  • മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു
  • കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു
Facebook : മാതൃകമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക്; പുതിയ പേര് മെറ്റ

കാലിഫോർണിയ: മാതൃ കമ്പനിയുടെ പേര് മാറ്റി ഫേസ്ബുക്ക് (Facebook). മെറ്റ എന്നാണ് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. മാതൃകമ്പനിയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്നും ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം, വാട്സാപ്പ് (What's app) എന്നിവയുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും സിഇഒ മാർക്ക് സക്കർബർ​ഗ് വ്യക്തമാക്കി.

ഫേസ്ബുക്കിനെയോ മറ്റ് ആപ്ലിക്കേഷൻ സേവനങ്ങളെയോ സംബന്ധിച്ച  കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. ഫേസ്ബുക്കും മറ്റ് ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് മാതൃസ്ഥാപനത്തിന് ബാധ്യതയുണ്ടാക്കുന്നത് തടയാനാണ് മാറ്റമെന്ന് സക്കർബർഗ് അറിയിച്ചു.

ALSO READ: 'TRUTH Social': പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം പ്രഖ്യാപിക്കുമെന്ന് അറിയിച്ച് ഡൊണാൾഡ് ട്രംപ്

കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു. ഈ മാറ്റം തങ്ങളുടെ വ്യത്യസ്ത ആപ്ലിക്കേഷനുകളും സാങ്കേതികവിദ്യകളും ഒരു പുതിയ ബ്രാൻഡിന് കീഴിൽ കൊണ്ടുവരുമെന്നും സക്കർബർ​ഗ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News