Vivo: വിവോ വിനായക ചതുർത്ഥി ഓഫർ: ഈ സ്മാർട്ട്ഫോണുകൾക്ക് 8,500 രൂപ വരെ കിഴിവ്

Vivo Smartphone Offers: ഈ ഓഫർ വിവോ ഇ-സ്റ്റോർ, ഇ-കൊമേഴ്‌സ് സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ നിങ്ങൾക്ക് നേടാവുന്നതാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 05:13 PM IST
  • Vivo V29e 8GB + 128GB സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8GB + 256GB സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയുമാണ് വില.
  • Vivo X90 നെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ 8GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയാണ് വില.
Vivo: വിവോ വിനായക ചതുർത്ഥി ഓഫർ: ഈ സ്മാർട്ട്ഫോണുകൾക്ക് 8,500 രൂപ വരെ കിഴിവ്

സ്മാർട്ട്ഫോൺ വാങ്ങാൻ മികച്ച ഓഫർ അന്വേഷിച്ചിരിക്കുകയാണോ? എങ്കിൽ ഇതാണ് നിങ്ങൾക്ക് പറ്റിയ അവസരം. വിനായക ചതുർത്ഥിയോടനുബന്ധിച്ച് വിവോ വമ്പൻ ഓഫറുമായി എത്തിയിരിക്കുകയാണ്. വിവോയുടെ പുതിയ വിവോ വി 29 ഇ, വിവോ എക്‌സ് 90 സീരീസ്, വിവോ വൈ 56 സ്മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ 8,500 രൂപ വരെ പ്രത്യേക ക്യാഷ്ബാക്ക് ഓഫർ ചെയ്യുന്നു. ഈ ഓഫർ 2023 സെപ്റ്റംബർ 30 വരെ മാത്രമാണ് ലഭിക്കുക. വിവോയുടെ ഈ ഓഫർ വിവോ ഇ-സ്റ്റോർ, ഇ-കൊമേഴ്‌സ് സൈറ്റ്, ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിലൂടെ നിങ്ങൾക്ക് നേടാവുന്നതാണ്. 

ALSO READ: ഇപ്പോൾ തന്നെ വാങ്ങിക്കൂ...! ആപ്പിൾ ഐഫോൺ 14 വിലയിൽ വൻ ഇടിവ്

Vivo V29e, Vivo X90 സീരീസ്, Vivo Y56 വില

Vivo V29e 8GB + 128GB സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8GB + 256GB സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയുമാണ് വില. Vivo X90 നെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ 8GB റാം + 256GB സ്റ്റോറേജ് വേരിയന്റിന് 59,999 രൂപയാണ് വില. ഫോണിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 63,999 രൂപയാണ് വില. വിവോ ഫോണിന്റെ മുൻനിര ബ്ലാക്ക് കളർ വേരിയന്റിന് 84,999 രൂപയാണ് വില. Vivo Y56 5G യുടെ ഇന്ത്യയിലെ പ്രാരംഭ വില 18,999 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News