Jio Recharge: വെറും 299 രൂപയ്ക്ക് 56 ജിബി ഡാറ്റ അൺലിമിറ്റഡ് കോളിംഗ്, ഇതുപോലൊരു ഓഫര്‍ മറ്റൊരിടത്തും ലഭിക്കില്ല!!

Jio Prepaid Recharge Plan:  ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഏറ്റവും ജനപ്രീതി നേടിയ പ്രീപെയ്ഡ് റീചാർജ് പ്ലാന്‍ ആണ് 299 രൂപയുടെ ഈ പ്ലാന്‍. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആണ് ഈ പ്ലാന്‍ നല്‍കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 02:20 PM IST
  • നിങ്ങൾക്ക് താങ്ങാനാവുന്ന ഒരു പ്രീപെയ്ഡ് റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, ജിയോ ഒരു അടിപൊളി പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്
Jio Recharge: വെറും 299 രൂപയ്ക്ക് 56 ജിബി ഡാറ്റ അൺലിമിറ്റഡ് കോളിംഗ്, ഇതുപോലൊരു ഓഫര്‍ മറ്റൊരിടത്തും ലഭിക്കില്ല!!

 Jio Prepaid Recharge Plan: രാജ്യത്ത് വളരെ പെട്ടെന്ന് ജനപ്രീതി നേടിയ ജിയോ നിരവധി റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും, എല്ലാ ഓഫറുകളും നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാകണം എന്നില്ല. ജിയോ വില കുറഞ്ഞ പ്ലാനുകളും വില കൂടിയ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. 

Also Read:  MP Assembly Election 2023: കര്‍ണാടക ആവര്‍ത്തിക്കാന്‍.... മോഹന വാഗ്ദാനങ്ങളുമായി മധ്യ പ്രദേശില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി 

എന്നാല്‍ ഒരു പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ആ പ്ലാന്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. നമുക്കറിയാം, എല്ലാ  ആനുകൂല്യങ്ങളും നൽകുന്ന പ്ലാനുകൾക്ക് ഉയർന്ന വിലയായിരിക്കാം. എന്നാല്‍, നിങ്ങൾക്ക്  താങ്ങാനാവുന്ന ഒരു പ്രീപെയ്ഡ് റീചാർജ് പ്ലാനിനായി തിരയുകയാണെങ്കിൽ, ജിയോ ഒരു അടിപൊളി പ്ലാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 

Also Read:  Gold Rate Today: സ്വർണവില 44,000 ത്തിന് താഴേക്ക്, രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവ്
 
കുറഞ്ഞ തുകയ്ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന ഈ   പ്രീപെയ്ഡ് റീചാർജ് പ്ലാനിനെക്കുറിച്ചും ഈ പ്ലാന്‍ നല്‍കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും അറിയാം ....  

വെറും 299 രൂപയ്ക്ക് ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് നിരവധി സവിശേഷതകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും. അതായത്, ഈ പ്ലാന്‍ 56 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും നല്‍കുന്നു. ഇത്തരമൊരു പ്രീപെയ്ഡ് റീചാർജ് പ്ലാന്‍ മറ്റൊരിടത്തും ലഭ്യമാകില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  

ജിയോ അവതരിപ്പിച്ചിരിയ്ക്കുന്ന ഏറ്റവും ജനപ്രീതി നേടിയ പ്രീപെയ്ഡ് റീചാർജ് പ്ലാന്‍ ആണ് 299 രൂപയുടെ ഈ പ്ലാന്‍. ഉപയോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ആണ് ഈ പ്ലാന്‍ നല്‍കുന്നത്. 
ഇത് ജിയോയുടെ ഏറ്റവും ജനപ്രിയമായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലൊന്നാണ്.  

എന്തൊക്കെ ആനുകൂല്യങ്ങളാണ് 299 രൂപയുടെ പ്ലാന്‍ നല്‍കുന്നത്? 

299 രൂപയുടെ റീചാർജ് പ്ലാനിൽ ലഭ്യമായ ആനുകൂല്യങ്ങൾ ഏറെയാണ്‌. ഒന്നാമതായി, ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് 28 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഈ റീചാർജ് പ്ലാനിൽ, 28 ദിവസത്തേക്ക് എല്ലാ ദിവസവും 2GB ഡാറ്റ ലഭിക്കും. അതായത്, മൊത്തം 56GB ഡാറ്റ ലഭിക്കും. റീചാർജ് പ്ലാനിൽ, ഉപഭോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗും എല്ലാ ദിവസവും 100 എസ്എംഎസും ലഭിക്കും. കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍  ഈ പ്ലാന്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ഗുണകരമാണ്,...  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News