Chandrayaan 3: വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇന്ന് ഉറക്കത്തിൽ നിന്ന് ഉണരുമോ? കാതോര്‍ത്ത് ശാസ്ത്രലോകം

Chandrayaan 3 Update: ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 22, 2023, 12:57 PM IST
  • -200 ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിച്ച് പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുക എന്നത് പ്രഗ്യാനിനും വിക്രമിനും വലിയ വെല്ലുവിളിയാണ്.
Chandrayaan 3: വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഇന്ന് ഉറക്കത്തിൽ നിന്ന് ഉണരുമോ? കാതോര്‍ത്ത് ശാസ്ത്രലോകം

Chandrayaan 3 Update: 14  ദിവസം നീണ്ട ഉറക്കത്തിന് ശേഷം ചന്ദ്രയാന്‍ 3 ഉണരുമോ? രാജ്യം ആകാംഷയോടെ കാത്തിരിയ്ക്കുകയാണ്.  

ഇന്ന് സെപ്റ്റംബര്‍ 22 ചന്ദ്രയാൻ-3 യെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായക ദിവസമാണ്.  14 ദിവസം നീണ്ട രാത്രിക്ക് ശേഷം ചന്ദ്രനിൽ സൂര്യൻ ഉദിച്ചതോടെ ശാസ്ത്രലോകം  ഇമ ചിമ്മാതെ കാത്തിരിക്കുകയാണ് ആ ശുഭ വാര്‍ത്തയ്ക്കായി...!! 

Also Read:  Indian Railway: ഇന്ത്യൻ റെയിൽവേയുടെ വന്‍ തീരുമാനം, നഷ്ടപരിഹാര തുക 10 മടങ്ങ് വര്‍ദ്ധിപ്പിച്ചു

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ഈ മാസം ആദ്യം സ്ലീപ്പ് മോഡിൽ ഇട്ട ചന്ദ്രയാൻ -3 ദൗത്യത്തിന്‍റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും ഉണര്‍ന്നു പ്രവര്‍ത്തിയ്ക്കുമോ? ആശങ്കയ്ക്ക് കാരണങ്ങള്‍ പലതാണ്.

Also Read:  Woman Reservation Bill: വനിതാ സംവരണ ബിൽ രാജ്യസഭയിലും പാസായി
 
പഠനങ്ങള്‍ പറയുന്നതനുസരിച്ച് താപനില മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ചാന്ദ്രരാത്രികളെ അതിജീവിക്കാന്‍ ഒന്നിനും സാധിക്കില്ല. ഇതാണ് ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാൽ, ചന്ദ്രയാനിലെ ലാൻഡറും റോവറും 14 രാത്രികള്‍ക്ക് ശേഷം വീണ്ടും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അത് ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യയുടെ മറ്റൊരു വന്‍ 'വിജയം' കൂടിയായിരിയ്ക്കും... 

ചന്ദ്രനിൽ സൂര്യപ്രകാശം ലഭിക്കുന്നതോടെ സോളാർ പാനൽ ഉപയോഗിച്ച് ലാൻഡറിനും റോവറിനും വീണ്ടും ബാറ്ററികൾ റീചാർജ് ചെയ്യാൻ സാധിച്ചാല്‍ അവയ്ക്ക് വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിക്കും. അങ്ങനെ സംഭവിച്ചാൽ ചന്ദ്രന്‍റെ മണ്ണിൽ വീണ്ടും 14 ദിവസം കൂടി പര്യവേക്ഷണം നടത്താന്‍ ലാൻഡറിനും റോവറിനും സാധിക്കും..  
 
സെപ്റ്റംബര്‍ 21 ന് ചന്ദ്രനില്‍ വീണ്ടും സൂര്യന്‍ ഉദിച്ചു. അതായത് 14 ദിവസങ്ങള്‍ക്ക് ശേഷം ചന്ദ്രനില്‍ സൂര്യന്‍ പ്രകാശമെത്തി. അതിനിടെ, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESE) കൗറൗ ബഹിരാകാശ നിലയത്തിൽ നിന്ന് വിക്രം ലാൻഡറിലേക്ക് തുടർച്ചയായി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് അമച്വർ ജ്യോതിശാസ്ത്രജ്ഞനായ സ്കോട്ട് ടില്ലി അവകാശപ്പെട്ടു, എന്നാൽ ലാൻഡറിൽ നിന്ന് ലഭിക്കുന്ന പ്രതികരണം വളരെ ദുർബലമാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 

അദ്ദേഹം പറയുന്നതനുസരിച്ച് ചന്ദ്രയാൻ -3 യുടെ ലാൻഡറിൽ നിന്ന് ശക്തമായ സിഗ്നലൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് തന്‍റെ ട്വീറ്റിലൂടെ അദ്ദേഹം വെളിപ്പെടുത്തി.  
 
-200 ഡിഗ്രി സെൽഷ്യസ് താപനിലയെ അതിജീവിച്ച് പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുക എന്നത് പ്രഗ്യാനിനും വിക്രമിനും വലിയ വെല്ലുവിളിയാണ്. ഓൺബോർഡ് ഉപകരണങ്ങൾ ചന്ദ്രനിലെ താഴ്ന്ന താപനിലയെ അതിജീവിക്കുകയാണെങ്കിൽ, മൊഡ്യൂളുകൾക്ക് ജീവൻ തിരികെ ലഭിക്കുകയും അടുത്ത പതിനാല് ദിവസത്തേക്ക് വീണ്ടും ചന്ദ്രനിൽ നിന്ന് വിവരങ്ങൾ അയയ്ക്കുന്നതിനുള്ള ദൗത്യം തുടരുകയും ചെയ്യും. 

ആഗസ്റ്റ് 23ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമയി ഇന്ത്യ മാറിയിരുന്നു. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.  എന്നാല്‍, 14 ദിവസത്തെ നീണ്ട നിദ്രയ്ക്ക് ശേഷം ചന്ദ്രയാനിലെ ലാൻഡറും റോവറും വീണ്ടും പ്രവത്തനക്ഷമമായാല്‍ ഇന്ത്യ വീണ്ടും ശാസ്ത്രലോകത്തിന്‍റെ കൈയടി നേടും എന്ന കാര്യത്തില്‍ സംശയമില്ല.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News