Amazon Great Indian Festival 2023: വമ്പിച്ച ഡിസ്‌കൗണ്ടുകളോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ..! എപ്പോൾ ആരംഭിക്കും?

Amazon Great Indian Festival Sale 2023: നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഗാഡ്‌ജെറ്റുകൾ, മറ്റ് ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയിൽ വൻ വിലക്കിഴിവോടെയാണ് വിൽപ്പന നടക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 05:28 PM IST
  • വിൽപ്പനയുടെ കൃത്യമായ തീയതി ആമസോൺ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
  • ആമസോൺ പ്രൈം അംഗങ്ങൾക്ക്, വിൽപ്പന നേരത്തെ ആരംഭിക്കുന്നു.
Amazon Great Indian Festival 2023: വമ്പിച്ച ഡിസ്‌കൗണ്ടുകളോടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ..! എപ്പോൾ ആരംഭിക്കും?

ഇന്ത്യയിൽ ഉത്സവ സീസൺ ആരംഭിച്ചു കഴിഞ്ഞു. വിനായഗ ചതുർത്ഥി ആഘോഷങ്ങൾ കഴിഞ്ഞാൽ രാജ്യത്തുടനീളം നവരാത്രി, ദീപാവലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങീ വിവിധ ആഘോഷങ്ങൾ ആണ് വരാനിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് ഭീമന്മാർ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച കിഴിവുകൾ പ്രഖ്യാപിക്കും. 

അതിന്റെ പശ്ചാത്തലത്തിൽ ആമസോൺ കമ്പനി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2023 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ, സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഗാഡ്‌ജെറ്റുകൾ, മറ്റ് ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയിൽ വൻ വിലക്കിഴിവോടെയാണ് വിൽപ്പന നടക്കുന്നത്. 

വിൽപ്പനയുടെ കൃത്യമായ തീയതി ആമസോൺ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഇത് ഒക്ടോബർ ആദ്യം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക്, വിൽപ്പന നേരത്തെ ആരംഭിക്കുന്നു. ഈ വർഷത്തെ വിൽപ്പന സാംസങ് ഗാലക്‌സി എസ് 23, ഇന്റൽ എന്നിവയാണ്. ഗാലക്‌സി എസ് 23, ഇന്റൽ പവർ ചെയ്യുന്ന ലാപ്‌ടോപ്പുകൾ എന്നിവയിൽ നല്ല ഡീലുകൾ തന്നെ നമുക്ക് പ്രതീക്ഷിക്കാം.

ALSO READ: കാത്തിരിക്കുന്ന ആ ഞെട്ടിപ്പിക്കുന്ന ഓഫർ എന്താണ്? ഇതാ ചില സൂചനകൾ

ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ, വാങ്ങുന്നവർക്ക് എസ്ബിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ 10 ശതമാനം കിഴിവ് ലഭിക്കും. ആമസോൺ പേ കാർഡ് ഉടമകൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. ഈ കാർഡ് ഉപയോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾ എന്നിവയിൽ നിന്നും 2,250 രൂപ തൽക്ഷണ കിഴിവുകൾ ലഭിക്കാൻ അർഹതയുണ്ട്. HDFC, HSBC, IDFC ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക് കാർഡുകൾക്ക് തൽക്ഷണ കിഴിവ് ഓഫറുകൾ നേടാം.

ഇവ കൂടാതെ, ക്യാഷ് ഓൺ ഡെലിവറി, യുപിഐ എന്നിവ പോലുള്ള എളുപ്പത്തിലുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ ആമസോൺ വാഗ്ദാനം ചെയ്യുന്നു. ചില ഉൽപ്പന്നങ്ങൾക്ക് 'ഈസി റിട്ടേൺസ്' സൗകര്യം നൽകുമെന്നും ആമസോൺ സൈറ്റിൽ പരാമർശമുണ്ട്.

വിലക്കുറവിൽ മൊബൈലുകൾ 

ആമസോൺ സ്‌മാർട്ട്‌ഫോണുകൾക്കും സ്‌മാർട്ട്‌ഫോൺ ആക്‌സസറികൾക്കും 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ 7,000 രൂപ വരെ വിലയുള്ള കൂപ്പൺ ഓഫറുകൾ. കുറഞ്ഞത് 3 മാസത്തേക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഉണ്ട്. Realme Narzo 60x 5G, OnePlus Nord CE 5G, OnePlus 11 5G, Samsung Galaxy S23 series, iPhone 14, iQOO Z7 Pro 5G, Tecno Pova 5 Pro 5G എന്നിവയുൾപ്പെടെയുള്ള സ്മാർട്ട്‌ഫോണുകളിൽ വൻ കിഴിവുകൾ പ്രതീക്ഷിക്കാം.

ആമസോണിന്റെ വിൽപ്പനയിൽ പുതുതായി പുറത്തിറക്കിയ ചില സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അതനുസരിച്ച്, ഈ വിൽപ്പനയിൽ കുറഞ്ഞ വിലയ്ക്ക് പുതിയ Tecno Phantom V Flip 5G, Samsung Galaxy S23 FE, Honor 90 5G എന്നിവ വാങ്ങാൻ നിങ്ങൾക്ക് അവസരം ലഭിക്കും. 

മറ്റ് കിഴിവുകൾ 

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഗെയിമിംഗ് ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെയും ടാബ്‌ലെറ്റുകൾക്ക് 60 ശതമാനം വരെയും കിഴിവ് വാഗ്ദാനം ചെയ്യുന്നു. 899 രൂപയിൽ ആരംഭിക്കുന്ന വെയറബിൾസ്, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ഗാഡ്‌ജെറ്റുകൾക്ക് 80 ശതമാനം വരെ കിഴിവ്. ക്യാമറകൾക്കും ആക്‌സസറികൾക്കും 80 ശതമാനം വരെ കിഴിവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News