Road Safety World Series : ഒരു ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ, 2007 ടി20 ലോകകപ്പ് ഓർമിപ്പിച്ച് Yuvraj Singh, Video

തുടർച്ചയായി ഒരു ഓവറിൽ വീണ്ടും ആറ് സിക്സറുകൾ പറത്തുമെന്ന് കരിതിയെങ്കിലും യുവി നാല് സിക്സറുകൾ മാത്രം പറത്തി ആരാധകരെ തൃപ്ത്തിപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിലെ 19-ാം ഓവറിലാണ് യുവി വെടിക്കെട്ട് നടത്തിയത്.   

Written by - Zee Malayalam News Desk | Last Updated : Mar 18, 2021, 05:39 PM IST
  • തുടർച്ചയായി ഒരു ഓവറിൽ വീണ്ടും ആറ് സിക്സറുകൾ പറത്തുമെന്ന് കരിതിയെങ്കിലും യുവി നാല് സിക്സറുകൾ മാത്രം പറത്തി ആരാധകരെ തൃപ്ത്തിപ്പെടുത്തുകയായിരുന്നു.
  • വിൻഡീസിന്റെ മഹേന്ദ്ര നാ​ഗാമൂട്ടൂ എറിഞ്ഞ 19-ാം ഓവിറിൽ ആദ്യ നാല് പന്തുകൾ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തുകയായിരുന്നു യുവി.
  • അതിന്റെ തുടർച്ച് എന്നോണം സുലൈമാൻ ബെൻ എറിഞ്ഞ അവസാനത്തെ ഓവറിലും യുവി രണ്ട് സിക്റുകൾ പറത്തിയിരുന്നു
  • യുവിയുടെ വെടിക്കെട്ടിൽ ഇന്ത്യ 218 എടുത്ത് ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.
Road Safety World Series : ഒരു ഓവറിൽ തുടർച്ചയായി നാല് സിക്സറുകൾ, 2007 ടി20 ലോകകപ്പ് ഓർമിപ്പിച്ച് Yuvraj Singh, Video

Raipur : ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങൾ ചേർന്ന് നടത്തുന്ന Road Safety World Series ൽ സെമി ഫൈനലിൽ പഴയ Yuvraj Singh നെ കണ്ട് ക്രിക്കറ്റ് ആരാധകർ. സെമി ഫൈനലിൽ Sachin Tendulkar നയിക്കുന്ന India Legends വെസ്റ്റ് ഇൻഡീസ് ലജൻഡ്സ് തമ്മിലുള്ള മത്സരത്തിലാണ് യുവിരാജിന്റെ പഴയ വെടിക്കെട്ട് ബാറ്റിങ് വീണ്ടും കാണാനിടയാത്.

തുടർച്ചയായി ഒരു ഓവറിൽ വീണ്ടും ആറ് സിക്സറുകൾ പറത്തുമെന്ന് കരിതിയെങ്കിലും യുവി നാല് സിക്സറുകൾ മാത്രം പറത്തി ആരാധകരെ തൃപ്ത്തിപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ ഇന്നിങ്സിലെ 19-ാം ഓവറിലാണ് യുവി വെടിക്കെട്ട് നടത്തിയത്. 

ALSO READ : India vs England 3rd T20 : അവേശം കനക്കും, ഇന്ന് മൂന്നാം Twenty20, പക്ഷെ കാണികൾ ഉണ്ടാകില്ല

വിൻഡീസിന്റെ മഹേന്ദ്ര നാ​ഗാമൂട്ടൂ എറിഞ്ഞ 19-ാം ഓവിറിൽ ആദ്യ നാല് പന്തുകൾ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തുകയായിരുന്നു യുവി. ഒരുഘട്ടത്തിൽ 2007 പ്രഥമ ടി20 ലോകകപ്പിൽ സ്റ്റുവർട്ട് ബോർഡ് എറിഞ്ഞ ഒരു ആറ് ബോളുകൾ സിക്സറുകൾ പറത്തിയത് വീണ്ടും നടക്കുമെന്ന് എല്ലാവുരും ഒരു നിമിഷം ചിന്തിച്ചിരുന്നു. എന്നാൽ നാല് സിക്റുകൾ മാത്രമാണ് ആ ഓവറിൽ നേടിയത്.

അതിന്റെ തുടർച്ച് എന്നോണം സുലൈമാൻ ബെൻ എറിഞ്ഞ അവസാനത്തെ ഓവറിലും യുവി രണ്ട് സിക്റുകൾ പറത്തിയിരുന്നു. യുവിയുടെ വെടിക്കെട്ടിൽ ഇന്ത്യ 218 ഇന്നിങ്സ് അവസാനിപ്പിക്കുകയായിരുന്നു.

ALSO READ : India vs England : Twenty 20 യിൽ ആദ്യമായി 3000 റൺസ് നേടുന്ന താരമായി Virat Kohli

യുവിയുടെ ഇന്നിങ്സ് കൂടാതെ ഇന്ത്യ ലെജൻഡ് നായകൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെയും വീരേന്ദ്ര സേവാ​ഗിന്റെയും ഓപ്പണിങ് ഇന്നിങ്സും ചർച്ചയായിരുന്നു. സച്ചിൻ 42 പന്തിൽ 65 റൺസും സേവാ​ഗ് പതിവ് പോലെ 17 പന്തിൽ 35 റൺസെടുത്ത് മികച്ച് തുടക്കമായിരുന്നു നൽകിയത്.

മറുപടി ബാറ്റിങിനിറങ്ങിയ വീൻഡിസ് ലെജൻഡ്സിനെ 206 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളൂ. ഇന്ത്യ 12 റൺസിന് വിജയം സ്വന്തമാക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനായി ഡ്വെയിൻ സ്മിത്ത് 63 റൺസും നർസിങ് ഡിയോണറൈൻ 59 റൺസും ബ്രെയിൻ ലാറാ 46 റൺസെടുത്തു.

ALSO READ : India vs England: വിരാട് കോഹ്ലിയുടെ റെക്കോർഡുകൾ

നാളെയാണ് പരമ്പരയിലെ രണ്ടാമത്തെ സെമി ഫൈനൽ മത്സരം. ശ്രീലങ്ക ലഡജൻഡ്സും ദക്ഷിണാഫ്രിക്ക ലജൻഡ്സും തമ്മിലാണ് നാളെ ഏറ്റമുട്ടുന്നത്. റായിപൂരിൽ വെച്ചാണ് മത്സരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News