WTC Final 2023 : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി; ഗില്ലിന് കിട്ടിയത് എട്ടിന്റെ പണി

WTC Final 2023 Shubman Gill Fine : അമ്പയറിങ്ങിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശിച്ചതിനാണ് മാച്ച് റഫറി ശുഭ്മാൻ ഗില്ലിനെതിരെ പിഴ ശിക്ഷ നടപടി സ്വീകരിച്ചത്

Written by - Jenish Thomas | Last Updated : Jun 13, 2023, 02:27 PM IST
  • മാച്ച് ഫീയുടെ 100 ശതമാനമാണ് ഇന്ത്യൻ ടീമിനുള്ള പിഴ
  • 80 ശതമാനം ഓസ്ട്രേലിയൻ ടീം പിഴ അടയ്ക്കണം
  • 115 ശതമാനമാണ് ശുഭ്മാൻ ഗില്ലനെതിരെയുള്ള ശിക്ഷ നടപടി
WTC Final 2023 : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി; ഗില്ലിന് കിട്ടിയത് എട്ടിന്റെ പണി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന് തിരിച്ചടി. മാച്ച് ഫീയുടെ 100 ശതമാനം പിഴയായി ഇന്ത്യൻ താരങ്ങൾ അടയ്ക്കനാണ് ഐസിസി നിർദേശിച്ചിരിക്കുന്നത്. കുറഞ്ഞ ഓവർ നിരക്കിന്റെ പശ്ചാത്തലത്തിലാണ് മാച്ച് റഫറി ശിക്ഷ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ ഫൈനൽ ജേതാക്കളായ ഓസ്ട്രേലിയയ്ക്കും ഇതെ കാരണത്താൽ പിഴ ശിക്ഷ മാച്ച് റഫറി ഏർപ്പെടുത്തിട്ടുണ്ട്. മാച്ച് ഫീയുടെ 80 ശതമാനം പിഴ അടയ്ക്കാനാണ് നിർദേശം. ഇവയ്ക്ക് പുറമെ ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിനെതിരെ മാച്ച് റഫറി മറ്റൊരു പിഴ ശിക്ഷയും ഏർപ്പെടുത്തിട്ടുണ്ട്. അമ്പയറിങ്ങിനെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഇന്ത്യൻ ടീമിന്റെ ഓപ്പണർക്കെതിരെ പിഴ ശിക്ഷ ഏർപ്പെടുത്താൻ മാച്ച് റഫറി റിച്ചി റിച്ചാർഡ്സൺ തീരുമാനിച്ചിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ള അഞ്ച് ഓവർ പൂർത്തിയാക്കാത്തതിനെ തുടർന്ന് ഇന്ത്യൻ ടീമിനെതിരെയുള്ള നടപടി. ഓസ്ട്രേലിയൻ ടീം നിശ്ചിത സമയത്തിനുള്ള നാല് ഓവർ കുറച്ച് ചെയ്തതിനാണ് മാച്ച് ഫീയുടെ 80 ശതമാനം പിഴ അടയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഐസിസി അച്ചടക്ക ചട്ടം ആർട്ടിക്കൾ 2.22 പ്രകാരമാണ് ഇരു ടീമുകൾക്കുമെതിരെ മാച്ച് റഫറി പിഴ ശിക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ആർട്ടിക്കൾ 2.22 പ്രകാരം നിശ്ചിത സമയത്ത് ഒരു ഓവറും കൂടി പൂർത്തിയാക്കാനുണ്ടെങ്കിൽ ബോളിങ് ടീമിന്റെ മാച്ച് ഫീയുടെ 20 ശതമാനം പിഴ ഏർപ്പെടുത്തും. ഇരു ടീമുകളുടെ ക്യാപ്റ്റന്മാരായ രോഹിത് ശർമയും പാറ്റ് കമ്മൻസും തങ്ങളുടെ മാച്ച് റഫറിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

ALSO READ : WTC Final 2023 : കംഗാരുക്കളുടെ റൺസ് മല കയറാൻ ഇന്ത്യക്കായില്ല; ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾ

അതേസമയം മാച്ച് ഫീയുടെ 15 ശതമാനം പിഴ അടയ്ക്കനാണ് ശുഭ്മാൻ ഗില്ലിനെതിരെയുള്ള ശിക്ഷ നടപടി. ആകെ മാച്ച് ഫീയുടെ 115 ശതമാനം ഗിൽ പിഴയായി അടയ്ക്കണം. ഐസിസി അച്ചടക്ക ചട്ട പ്രകാരം ലെവൽ 1 കുറ്റമാണ് ഗിൽ നടത്തിരിക്കുന്നതെന്ന് മാച്ച് റഫറി അറിയിച്ചു. പൊതിയിടത്തിൽ അമ്പയറിങ്ങിനെതിരെ വിമർശനം ഉയർത്തിയതിനാണ് ഇന്ത്യൻ ടീം ഓപ്പണർക്കെതിരെ മാച്ച് റഫറി പിഴ ശിക്ഷ ഏർപ്പെടുത്തിയത്. താരത്തിന് ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷയായി ഏർപ്പെടുത്തി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ നാലാം ദിനത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് സമയത്ത് ഗിൽ സ്കോട്ട് ബോളണ്ടിന്റെ പന്തിൽ ക്യാച്ച് ഔട്ടിലൂടെ പുറത്തായി. കാമറൂൺ ഗ്രീൻ ക്യാച്ചെടുക്കുന്ന വേളയിൽ പന്ത് തറയിൽ തട്ടുന്നത് പുനഃപരിശോധനയിൽ വ്യക്തമായിരുന്നെങ്കിലും തേർഡ് അമ്പയർ ഫീൽഡ് അമ്പയറുടെ തീരുമാനത്തെ അനുകൂലിച്ച്. ഇതെ തുടർന്ന് താരത്തിന്റെ വിക്കറ്റല്ലയെന്ന വാദം സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ അമ്പയറിങ്ങിനെ വിമർശിച്ച് ഗിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോർത്ത് അമ്പയർ കുമാർ ധർമസേന ഇന്ത്യൻ താരത്തിനെതിരെ കുറ്റം ചുമത്തുകയും ചെയ്തു. മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴയും രണ്ട് പോയിന്റെ വരെ ഡിമെറിറ്റ് ലഭിക്കുന്ന കുറ്റമാണ് ഗിൽ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News