IPL 2024: അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശം; ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബിന് വിജയത്തുടക്കം

IPL 2024, PBKS vs DC: കാർ അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന്റെ തിരിച്ചുവരവായിരുന്നു ഇന്നത്തെ മത്സരത്തിലെ ഹൈലൈറ്റ്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 07:42 PM IST
  • ഡല്‍ഹിയുടെ 175 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്.
  • നാല് പന്തുകള്‍ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു പഞ്ചാബ് ആദ്യ ജയം സ്വന്തമാക്കിയത്.
  • 47 പന്തുകളില്‍ 63 റണ്‍സ് നേടിയ സാം കറനാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.
IPL 2024: അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശം; ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബിന് വിജയത്തുടക്കം

മൊഹാലി: ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് പഞ്ചാബ് കിംഗ്‌സിന് വിജയത്തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഉയർത്തിയ 175 റണ്‍സ് എന്ന ഭേദപ്പെട്ട വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. നാല് പന്തുകള്‍ മാത്രം ബാക്കി നിര്‍ത്തിയായിരുന്നു പഞ്ചാബ് ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. 

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും ജോണി ബെയര്‍സ്‌റ്റോയും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. 3 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ സ്‌കോര്‍ 30 കടന്നിരുന്നു. അപകടകാരിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും നായകന്‍ ശിഖര്‍ ധവാന്‍ 4-ാം ഓവറില്‍ തന്നെ മടങ്ങി. 16 പന്തുകള്‍ നേരിട്ട ധവാന്‍ 22 റണ്‍സ് നേടി. ഇതേ ഓവറില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോ റണ്ണൗട്ട് ആയതോടെ പഞ്ചാബ് അപകടം മണത്തു. എന്നാല്‍ ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ പ്രഭ്‌സിമ്രാന്‍ സിംഗും സാം കറനും ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയി.

ALSO READ: ഇനി എല്ലാം നൊസ്റ്റാൾജിയ മാത്രം; യുവതലമുറയ്ക്ക് നായക സ്ഥാനങ്ങൾ കൈമാറി ധോണിയും രോഹിത്തും

17 പന്തുകള്‍ നേരിട്ട പ്രഭ്‌സിമ്രാന്‍ സിംഗ് 26 റണ്‍സ് നേടി. ടീം സ്‌കോര്‍ 100ല്‍ എത്തവേ ജിതേഷ് ശര്‍മ്മ കൂടി മടങ്ങിയെങ്കിലും പിന്നാലെ ക്രീസില്‍ ഒന്നിച്ച സാം കറന്‍ - ലിയാം ലിവിംഗ്‌സ്റ്റണ്‍ സഖ്യം മികച്ച പ്രകടനം പുറത്തെടുത്തു. 47 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 63 റണ്‍സ് നേടിയ സാം കറനാണ് പഞ്ചാബിന്റെ വിജയശില്‍പ്പി. 21 പന്തില്‍ നിന്ന് 2 ബൗണ്ടറികളും 3 കൂറ്റന്‍ സിക്‌സറുകളും പായിച്ച ലിവിംഗ്സ്റ്റണ്‍ പുറത്താകാതെ 38 റണ്‍സ് നേടി. അവസാന ഓവറിലെ രണ്ടാം പന്തില്‍ സുമിത് കുമാറിനെ സിക്‌സര്‍ പറത്തിയാണ് ലിവിംഗ്സ്റ്റണ്‍ പഞ്ചാബിന്റെ വിജയം ഉറപ്പിച്ചത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News