IPL 2024: പൂരം കൊടിയേറി മക്കളേ...! ഐപിഎല്ലിന്റെ 17-ാം സീസണ് ഇന്ന് തുടക്കം, ചെന്നൈ ബെംഗളൂരുവിനെ നേരിടും

IPL 2024 Match 1 CSK vs RCB: ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകരെ നിരാശയിലാക്കി ഇതിഹാസ താരം മഹേന്ദ്ര സിംഗ് ധോണി നായകസ്ഥാനം റിതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 10:20 AM IST
  • എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക.
  • 6.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും.
  • വിരാട് കോഹ്ലിയും ധോണിയും നേർക്കുനേർ വരുന്നു എന്നതാണ് സവിശേഷത.
IPL 2024: പൂരം കൊടിയേറി മക്കളേ...! ഐപിഎല്ലിന്റെ 17-ാം സീസണ് ഇന്ന് തുടക്കം, ചെന്നൈ ബെംഗളൂരുവിനെ നേരിടും

ചെന്നൈ: ഐപിഎല്ലിന്റെ 17-ാം സീസണ് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 8 മണിയ്ക്കാണ് മത്സരം ആരംഭിക്കുക. 6.30 മുതല്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. 

ചെപ്പോക്കില്‍ വിജയത്തുടക്കം ലക്ഷ്യമിട്ട് ആര്‍സിബിയും തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേയ്ക്കുള്ള വരവ് അറിയിക്കാന്‍ ചെന്നൈയും കച്ചമുറുക്കുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പാണ്. വനിതാ പ്രീമിയര്‍ ലീഗ് കിരീടം നേടി ആര്‍സിബിയുടെ പെണ്‍പട കരുത്ത് തെളിയിച്ചിരുന്നു. ഇതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഇത്തവണ കന്നിക്കിരീടം ഉയര്‍ത്താനുറച്ചാണ് ആര്‍സിബിയുടെ വരവ്. മറുഭാഗത്ത് നായക സ്ഥാനം യുവതാരം റിതുരാജ് ഗെയ്ക്വാദിന് കൈമാറിയ ധോണി ഇത് തന്റെ അവസാന ഐപിഎല്ലാകുമെന്ന സൂചനയും നല്‍കി കഴിഞ്ഞു. 

ALSO READ: ഇനി എല്ലാം നൊസ്റ്റാൾജിയ മാത്രം; യുവതലമുറയ്ക്ക് നായക സ്ഥാനങ്ങൾ കൈമാറി ധോണിയും രോഹിത്തും

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതിനോടകം 31 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 20 മത്സരങ്ങളിലും വിജയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തന്നെയാണ് മുന്‍തൂക്കം. വിരാട് കോഹ്ലി, ഫാഫ് ഡുപ്ലസി, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങി ഒരുപിടി പ്രതിഭാധനരായ താരങ്ങളുമായാണ് ആര്‍സിബി ഇറങ്ങുന്നത്. മഹേന്ദ്ര സിംഗ് ധോണി, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങിയ സീനിയര്‍ താരങ്ങളിലാണ് ചെന്നൈ പ്രതീക്ഷയര്‍പ്പിക്കുന്നത്. 

സാധ്യതാ ടീം

ആര്‍സിബി : ഫാഫ് ഡു പ്ലെസിസ് (C), വിരാട് കോഹ്ലി, കാമറൂണ്‍ ഗ്രീന്‍, രജത് പാടീദാര്‍, ഗ്ലെന്‍ മാക്സ്വെല്‍, സുയാഷ് പ്രഭുദേശായി, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (ഡബ്ല്യുകെ), മായങ്ക് ദാഗര്‍, അല്‍സാരി ജോസഫ്, മുഹമ്മദ് സിറാജ്.

സിഎസ്‌കെ : റിതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ/രച്ചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചാഹര്‍, മഹേഷ് തീക്ഷണ, മതീശ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ/ശാര്‍ദുല്‍ താക്കൂര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News