IND vs ENG : ഹൈദരാബാദിൽ പോപ്പിന്റെ പ്രതിരോധം; ഇംഗ്ലണ്ടിന്റെ ലീഡ് 100 കടന്നു

IND vs ENG 1st Test Day 3 Summary : ആദ്യ ഇന്നിങ്സിൽ ഇന്ത്യ 190 റൺസ് ലീഡാണ് ഇംഗ്ലണ്ടിനെതിരെ ഉയർത്തിയത്

Written by - Jenish Thomas | Last Updated : Jan 27, 2024, 06:05 PM IST
  • മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്
  • 175 റൺസ് ലീഡുമായി 421ന് ഏഴ് എന്ന നിലയിലാണ് മൂന്നാം ദിനത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് തുടർന്നത്
IND vs ENG : ഹൈദരാബാദിൽ പോപ്പിന്റെ പ്രതിരോധം; ഇംഗ്ലണ്ടിന്റെ ലീഡ് 100 കടന്നു

IND vs ENG Hyderbad Test Day 3 Highlights : ഹൈദരാബാദ് ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 190 റൺസ് ലീഡ് ഉയർത്തിയിരുന്നു. ഇത് പിന്തുടർന്ന് ഇംഗ്ലണ്ട് ഒല്ലി പോപ്പിന്റെ സെഞ്ചുറിയുടെ മികവിലാണ് രണ്ടാം ഇന്നിങ്സിൽ ലീഡ് നേടിയത്. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്ക് വിപരീതമായി ബാറ്റ് വീശിയാണ് ഇന്ത്യൻ ബോളിങ് ആക്രമണത്തിനെതിരെ പോപ്പ് പ്രതിരോധം തീർത്തത്. പോപ്പിന്റെ കരിയറിലെ നാലാം ടെസ്റ്റ് സെഞ്ചുറിയാണ്. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ്. ലീഡ് 126 ആയി. 148 റൺസുമായി പോപ്പും 16 റൺസുമായി റെഹാൻ അഹ്മദുമാണ് ക്രീസിൽ.

175 റൺസ് ലീഡുമായി 421ന് ഏഴ് എന്ന നിലയിലാണ് മൂന്നാം ദിനത്തിൽ ഇന്ത്യ ആദ്യ ഇന്നിങ്സ് തുടർന്നത്. എന്നാൽ ആ ഇന്നിങ്സിന് 15 റൺസിന്റെ ആയുസെ ഉണ്ടായിരുന്നുള്ളൂ. 87 റൺസെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിന് പിന്നാലെ വാലറ്റത്തെ വിക്കറ്റുകൾ ഇംഗ്ലീഷ് ബോളർമാർ വേഗം പിഴുതെറിഞ്ഞു. ഇംഗ്ലണ്ടിനായി പാർട്ടൈം ബോളർ ജോ റൂട്ട് നാല് വിക്കറ്റുകൾ സ്വന്തമാക്കി. ടോം ഹാർട്ടിലിയും റെഹാൻ അഹമ്മദും ചേർന്ന് രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി. ജാക്ക് ലീച്ചാണ് മറ്റൊരു വിക്കറ്റ് വീഴത്തിയത്. 

ALSO READ : IND vs ENG : ഹൈദരാബാദ് ടെസ്റ്റ്; 400 കടന്ന് ഇന്ത്യ, ലീഡ് 175 ആയി

രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ട് ഓപ്പണർമാർ തങ്ങളുടെ ബാസ്ബോൾ ശൈലി തുടരുകയായിരുന്നു. എന്നാൽ ഇന്ത്യൻ ബോളർമാർക്ക് ഓരോ ഇടവേളകളിൽ വിക്കറ്റ് കണ്ടെത്താൻ സാധിച്ചു. അതേസമയം ഇംഗ്ലണ്ടിനെതിരെ പൂർണമായിട്ടും സ്പിൻ ആക്രമണമാണ് രോഹിത് ലക്ഷ്യവെക്കുന്നത്. എന്നാൽ ഈ ആക്രമണങ്ങളിൽ നിന്നും പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു ഒല്ലി പോപ്പ്. അതിവേഗം മധ്യനിരയിലെ വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി ജയം അനയാസമാക്കുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും പോപ്പിന്റെ പ്രതിരോധം അത് ഇല്ലാതാക്കി. വിക്കറ്റ് കീപ്പർ താരം ബെൻ ഫോക്സും സ്പിൻ താരം റെഹാൻ അഹമ്മദും മികച്ച പിന്തുണയാണ് പോപ്പിന് നൽകിയത്.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്കായി ജസ്പ്രിത് ബുമ്രയും ആർ അശ്വിനും ചേർന്ന് രണ്ട് വിക്കറ്റുകൾ വീതം നേടി. അക്സർ പട്ടേലും ജഡേജയുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്. മത്സരത്തിൽ ഇനി രണ്ട് ദിവസമാണ് ബാക്കിയുള്ളത്. നാളെ ഒന്നാം സെക്ഷനിൽ തന്നെ ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുക. അല്ലാത്തപക്ഷം ലീഡ് ഉയർന്നാൽ ഇന്ത്യ വിജയസാധ്യതയെ ബാധിക്കും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News