Virat Kohli: ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങി, കാരണം തിരഞ്ഞ് ആരാധകര്‍

IND vs SA Test Series: ഇന്ത്യയില്‍ മടങ്ങിയെത്തി എങ്കിലും ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായി കോഹ്ലി  ജോഹന്നാസ്ബർഗിലേക്ക് മടങ്ങുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 02:53 PM IST
  • ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ എത്തിയ വിരാട് കോഹ്‌ലിക്ക് കുടുംബവുയി ബന്ധപ്പെട്ട ഒരു മെഡിക്കൽ എമര്‍ജന്‍സി മൂലം ഇന്ത്യയിലേക്ക് മടങ്ങിയിരിയ്ക്കുകയാണ്
Virat Kohli: ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് വിരാട് കോഹ്ലി ഇന്ത്യയിലേക്ക് മടങ്ങി, കാരണം തിരഞ്ഞ് ആരാധകര്‍

IND vs SA Test Series: ഡിസംബർ 26 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്, ടീം ഇന്ത്യൻ ക്യാമ്പിൽ നിന്ന് ഒരു വലിയ വാർത്ത!! ടീം ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ വിരാട് കോഹ്ലി പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരിയ്ക്കുകയാണ്. 

Also Read:   Horoscope Today December 22: ചന്ദ്രന്‍ മേടം രാശിയില്‍!! ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം; ഇന്നത്തെ രാശിഫലം അറിയാം   
   
ടെസ്റ്റ് പരമ്പരയ്ക്കായി ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ എത്തിയ വിരാട് കോഹ്‌ലിക്ക് കുടുംബവുയി ബന്ധപ്പെട്ട ഒരു മെഡിക്കൽ എമര്‍ജന്‍സി മൂലം ഇന്ത്യയിലേക്ക് മടങ്ങിയിരിയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത്  സംബന്ധിച്ചുള്ള മറ്റ് ഔദ്യോഗിക വിവരങ്ങളോ വ്യക്തമായ സൂചനകളോ പുറത്തുവന്നിട്ടില്ല. 

Also Read:  Plants and Vastu: ഈ ചെടികള്‍ ഒരിയ്ക്കലും വീടിന്‍റെ തെക്ക് ദിശയിൽ വയ്ക്കരുത്, സാമ്പത്തിക പ്രശ്‌നങ്ങളും കുടുംബ കലഹവും വർദ്ധിക്കും   
 
ഇന്ത്യയില്‍ മടങ്ങിയെത്തി എങ്കിലും ഡിസംബർ 26 ന് സെഞ്ചൂറിയനിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിനായി അദ്ദേഹം ജോഹന്നാസ്ബർഗിലേക്ക് മടങ്ങുമെന്ന് ബിസിസിഐ വൃത്തങ്ങൾ പറയുന്നതായി മാധ്യമങ്ങള്‍  റിപ്പോർട്ട് ചെയ്യുന്നു.  മൂന്ന് ദിവസത്തെ പരിശീലന മത്സരം ഒഴിവാക്കാൻ ടീം മാനേജ്‌മെന്‍റിന്‍റെയും ബിസിസിഐയുടെയും അനുമതി വാങ്ങിയ ശേഷമാണ് കോഹ്‌ലി മുംബൈയിലേക്ക് പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. 

2023 ഏകദിന ലോകകപ്പ് ഫൈനൽ മുതൽ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ വിശ്രമത്തിലാണ്. ഇവർ രണ്ടുപേരും ഈ ടെസ്റ്റ് പരമ്പരയിലെ ടീമിന്‍റെ ഭാഗമാണ്. അതേസമയം, വിരാട് കോഹ്‌ലിയുടെ  ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് ടീമിന് ശുഭസൂചനയല്ല നല്‍കുന്നത്. കോഹ്‌ലിക്ക് മുമ്പ് മുഹമ്മദ് ഷമി പൂർണ ശാരീരികക്ഷമതയില്ലാത്തതിനാൽ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്തായിരുന്നു.

അതേസമയം, കെ എൽ രാഹുലിന്‍റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര സ്വന്തമാക്കി. ഇനി അടുത്ത ലക്ഷ്യം ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടുക എന്നതാണ്. വ്യാഴാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ 78 റൺസിന്‍റെ ജയം നേടിയതോടെയാണ് മൂന്ന് മത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമായത്. ഇന്ത്യൻ ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ടീം ഇന്ത്യ  ദക്ഷിണാഫ്രിക്കയിൽ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്.

ഏകദിനത്തിൽ പരമ്പര നേടി ചരിത്രം കുറിച്ച ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിസംബർ 26 ന് സെഞ്ചൂറിയനിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുന്നത്. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി മൂന്നാം തീയതി ന്യൂലാൻഡ്സിൽ ആരംഭിക്കും. 

ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ, ഇക്കുറി ആ ചരിത്രവും തിരുത്തിക്കുറിക്കാമെന്നുള്ള പ്രതീക്ഷയിലാ‌ണ് ടീം ഇന്ത്യ

ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡ്

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്‌ക്‌വാദ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ), പ്രസിദ് കൃഷ്ണ, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.    

 

Trending News