12Th Man Movie : 12ത് മാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Watch 12th Man Online Free - ഇന്ന് മെയ് 20ന് അർധരാത്രി ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ട്വൽത് മാൻ ചിത്രം സംപ്രേഷണം ചെയ്യുന്നത്. 

1 /5

മലയാള സിനിമ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം 12ത് മാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സൗജന്യമായി കാണാം. അതിനുള്ള ചില സൗകര്യങ്ങൾ നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡർമാർ നൽകുന്നുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്.

2 /5

ജിയോയുടെ പ്രമുഖ പോസ്റ്റ്പെയ്ഡ് പ്രീപെയ്ഡായിട്ടുള്ള മിക്ക ഓഫറുകൾക്കൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. ഏറ്റവും കുറഞ്ഞത് 499 രൂപയുടെ ജിയോയുടെ പ്ലാനിൽ നിങ്ങൾക്ക് ഒരു വർഷത്തേക്ക് ഹോട്ട്സ്റ്റാറിന്റെ ഫ്രീ സ്ബ്സക്രിപ്ഷൻ ലഭിക്കുന്നതാണ്. ഇതിന് പുറമെ പ്രീ പെയ്ഡി റീച്ചാർജുകളായ 601, 783, 799, 1066, 4199. പോസ്റ്റ് പേയ്ഡ് ഓഫറുകളായ 399, 599, 799 എന്നിവയ്ക്കും ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്. 

3 /5

വോഡോഫോൺ ഐഡിയയുടെ രണ്ട് പ്രീ പെയ്ഡ് പാക്കുകളിലാണ് ഹോട്ട്സ്റ്റാർ ഫ്രീ സബ്സ്ക്രിപ്ഷൻ നൽകുന്നത്. 499, 601 രൂപയുടെ റീച്ചാർജിൽ ഒരു വർഷത്തേക്കുള്ള ഹോട്ട്സ്റ്റാർ സബ്സക്രിപ്ഷൻ ലഭിക്കുന്നതാണ്.  പോസ്റ്റ്പെയ്ഡിൽ 499, 699, 1099 എന്നീ പാക്കുകളിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാൻ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതാണ്.

4 /5

ആറ് പ്രീ പെയ്ഡ് റീച്ചാർഡ് പാക്കുകളിൽ എയർടെൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്. 399, 499, 599, 839, 2999, 3359 എന്നീ പാക്കുകളിലാണ് എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ നൽകുന്നത്. നാല് പോസ്റ്റ് പെയ്ഡ് റീച്ചാർജുകൾക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട് എയർടെൽ. 499, 999, 1199, 1599 എന്നീ പാക്കുകകൾക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ സബ്സ്ക്രിപ്ഷൻ ലഭിക്കുന്നത്. 

5 /5

മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 12 ത് മാൻ ഇന്ന് അർദ്ധരാത്രിയോടെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രം ഡയറക്‌ട് ഒടിടി റിലീസായി ആണ് എത്തുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് സൂചന.

You May Like

Sponsored by Taboola