May Releasing Malayalam Movies: അമ്പമ്പോ...! മെയ് മാസവും മലയാള സിനിമ തൂക്കും; റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളിതെല്ലാം

Upcoming Malayalam Movies: മലയാള സിനിമയെ സംബന്ധിച്ച് 2024 സമ്മാനിച്ചത് നിരവധി ഹിറ്റുകളാണ്. എബ്രഹാം എബ്രഹാം ഓസ്ലർ ആയിരുന്നു 2024ലെ ഈ  എന്ന ചിത്രമാണ് ആദ്യ ഹിറ്റ്. 

  • Apr 26, 2024, 15:03 PM IST

ഇപ്പോഴത് ബ്രഹ്മയു​ഗം താണ്ടി മഞ്ഞുമ്മലും കഴിഞ്ഞ് പ്രേമലുവിന് ശേഷം ആവേശത്തിലെത്തി നിൽക്കുകയാണ്. മലയാള സിനിമയ്ക്ക് ഇപ്പോൾ അന്യഭാഷാ സിനിമ പ്രേമികൾക്കിടയിലും വൻ സ്വീകാര്യതയാണ്. 

 

1 /6

മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, പ്രേമലു തുടങ്ങിയ ചിത്രങ്ങളെല്ലാം കേരളത്തിന് പുറത്തും വമ്പൻ ഹിറ്റായിരുന്നു. ഈ സാഹചര്യത്തിൽ മെയ് മാസത്തിൽ റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.   

2 /6

മലയാളി ഫ്രം ഇന്ത്യ: നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം മെയ് ഒന്നിന് തിയറ്ററുകളിൽ എത്തും. രാമചന്ദ്രൻ ബോസ് ആൻഡ് കോയ്ക്ക് ശേഷം നിവിൻ പോളിയുടേതായി തിയറ്ററുകളിൽ എത്തുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

3 /6

നടികർ തിലകം: അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് നടികര്‍ തിലകം. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കല്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്.   

4 /6

മാരിവില്ലിൻ ​ഗോപുരങ്ങൾ: ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് ഒരുക്കുന്ന ചിത്രമാണ് മാരിവില്ലിൻ ​ഗോപുരങ്ങൾ. ചിത്രം മെയ്യിൽ റിലീസ് ചെയ്യും.   

5 /6

പൃഥ്വിരാജ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ഗുരുവായൂരിൽ വെച്ച് നടക്കുന്ന ഒരു കല്യാണത്തെ അസ്പദമാക്കി ഒരുക്കുന്ന ചിത്രം മെയിൽ റിലീസ് ചെയ്യും.   

6 /6

ബിജു മേനോനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് നടന്ന സംഭവം. വിഷ്‍ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ്യിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.  

You May Like

Sponsored by Taboola