Weight Loss: ശരീരഭാരം കുറയ്ക്കാൻ വേനൽക്കാലത്ത് ഈ പച്ചക്കറികൾ കഴിക്കാം

ശരീരഭാരം കുറയ്ക്കുന്നത് പലർക്കും വെല്ലുവിളിയാണ്. ഇതിന് ആരോ​ഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും പ്രധാനമാണ്.

  • Apr 01, 2024, 22:39 PM IST
1 /5

കാബേജിൽ നാരുകൾ കൂടുതലും കലോറി കുറവുമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

2 /5

തക്കാളിയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് മികച്ചതാണ്.

3 /5

കൂണിൽ ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കൂണിൽ കാർബോഹൈഡ്രേറ്റും കലോറിയും കുറവായതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്.

4 /5

ചീരയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നു. ഇതിൽ കലോറി കുറവാണ്. ചീര ഉപാപചയ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.

5 /5

ഗ്രീൻ പീസ് പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ്. ഇത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

You May Like

Sponsored by Taboola