Shani Nakshatra Gochar: ശനി സംക്രമണം; മെയ് 12 മുതൽ ഈ 6 രാശിക്കാരെ രോഗങ്ങൾ വേട്ടയാടും!

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഓരോ മനുഷ്യരുടെയും ആരോഗ്യത്തെ പോസിറ്റീവായും നെ​ഗറ്റീവായും ബാധിക്കും. വലുതോ ചെറുതോ ആയ ഏത് രോഗത്തിനും ഇത് കാരണമായേക്കാം. 

 

Saturn Transit on May 12 health issues: ഗ്രഹങ്ങളുടെ സ്ഥാനം, സംക്രമണം എന്നിവ അടിസ്ഥാനമാക്കിയാണ് ഇത് സംഭവിക്കുന്നത്. മെയ് 12ന് രാവിലെ 8:08 ന് ശനി പൂരുരുട്ടാതി നക്ഷത്രത്തിന്റെ രണ്ടാം പാദത്തിൽ പ്രവേശിക്കും. ആഗസ്റ്റ് 18 വരെ ശനി ഇതേ രീതിയിൽ തുടരും.

1 /7

ശനിയുടെ രാശിമാറ്റം 6 രാശിക്കാരുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം  

2 /7

മേടം: ശനിയുടെ സംക്രമം മൂലം മേടം രാശിക്കാർക്ക് വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. അലസത, തലവേദന തുടങ്ങിയ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ഈ കാലയളവിൽ, നിങ്ങൾക്ക് വിട്ടുമാറാത്ത രോഗങ്ങൾ ഈ രാശിക്കാരെ വേട്ടയാടും. അശ്രദ്ധ വലിയ ചിലവുണ്ടാക്കും. അതിനാൽ മദ്യപാനം, ഭക്ഷണ കാര്യങ്ങൾ എന്നിവയിൽ അതീവ നിയന്ത്രണം ആവശ്യമാണ്.   

3 /7

കർക്കടകം: ശനിയുടെ സംക്രമം കർക്കടകം രാശിക്കാർക്ക് കാല് വേദനയോ ഏതെങ്കിലും തരത്തിലുള്ള നാഡീസംബന്ധമായ പ്രശ്‌നങ്ങളോ ഉണ്ടാക്കും. ഈ സാഹചര്യത്തിൽ കർക്കടകം രാശിക്കാർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ജലദോഷം, പനി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. സൂക്ഷിച്ചില്ലെങ്കിൽ കർക്കടക രാശിക്കാർക്ക് ഈ വർഷം ഗുരുതരമായ അസുഖം വന്നേക്കാം.   

4 /7

വൃശ്ചികം: വൃശ്ചിക രാശിയെ സംബന്ധിച്ചിടത്തോളം ശനിയുടെ സംക്രമണം കാൽ വേദന, നടുവേദന തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ശനി സംക്രമണം കാരണം സന്തോഷം കുറയും. വ്യത്യസ്ത ആരോഗ്യ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും. ഈ കാലയളവിൽ ആരോഗ്യം നിലനിർത്താൻ കർക്കടക രാശിക്കാർ മദ്യപാനവും മോശം ഭക്ഷണശീലങ്ങളും ഒഴിവാക്കണം. വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കാനും പച്ചക്കറികളും തേങ്ങയും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കണം.   

5 /7

മകരം: മകരം രാശിക്കാർക്ക് കണ്ണ്, പല്ല് വേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ പലർക്കും കാഴ്ചക്കുറവിനെ മറികടക്കാനായി കണ്ണട ധരിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിൽ, സൺഗ്ലാസുകൾ ഉപയോഗിച്ച് കണ്ണുകളുടെ ആരോഗ്യം ശരിയായി പരിപാലിക്കണം. കണ്ണുകൾ തണുത്ത വെള്ളം ഉപയോ​ഗിച്ച് പതിവായി വൃത്തിയാക്കണം. കൂടാതെ, ശനി സംക്രമണം ദന്ത സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാം.   

6 /7

കുംഭം: ശനിയുടെ സംക്രണം കാരണം കുംഭ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും അലസതയും അനുഭവപ്പെടാം.  ആത്മവിശ്വാസം കുറയും. കണ്ണിനും പല്ലിനും വേദനയുണ്ടാകാം. ശനിയുടെ സ്ഥാനം അനുസരിച്ച് മെയ് മാസത്തിന് ശേഷം ഈ രാശിക്കാരുടെ  ആരോഗ്യനില വഷളാകാനും സാധ്യതയുണ്ട്. സമ്മർദ്ദം, കാല് വേദന, നടുവേദന എന്നിവയും അനുഭവപ്പെട്ടേക്കാം. ഈ കാലയളവിൽ ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം ചെലവ് വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്.   

7 /7

മീനം: മീനം രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ വ്യത്യസ്ത പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഉറക്കമില്ലായ്മ, കാല് വേദന, എന്നിവ നേരിടാം. ചെറിയ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ കൊണ്ട് ഇവർ അസ്വസ്ഥരായേക്കാം. അതിനാൽ ഇവർക്ക് ആശുപത്രിയിലോ ഡോക്ടറുടെ ക്ലിനിക്കിലോ ഇടയ്ക്കിടെ പോകേണ്ടി വന്നേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola