Kerala rain: പേമാരിയിൽ മുങ്ങി തലസ്ഥാനം; മഴക്കെടുതി രൂക്ഷമാകുന്നു, ചിത്രങ്ങൾ കാണാം

തോരാ മഴയിൽ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തലസ്ഥാന ന​ഗരിയായ തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ തമ്പാനൂർ, അട്ടക്കുളങ്ങര, ചാക്ക തുടങ്ങിയ പ്രധാന മേഖലകളിൽ വെള്ളം കയറി. 

Kerala rain pictures: റോ‍ഡുകളിൽ അറ്റകുറ്റപ്പണി ന‌ടക്കുന്നതും നഗരത്തിലെ ഓടകളെല്ലാം അടയുകയും ചെയ്തതോ‌ടെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. തിരുവനന്തപുരത്തെ മഴക്കെടുതിയുടെ ചിത്രങ്ങൾ കാണാം.‌

1 /10

പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  

2 /10

മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരത്ത് ഫയർഫോഴ്സ് കൺട്രോൾ റൂം തുറന്നു  

3 /10

0471 - 2333101 എന്ന നമ്പറിൽ ഫയർഫോഴ്സ് സേവനത്തിനായി വിളിക്കാവുന്നതാണ്   

4 /10

പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ പരിഹാര നടപടികളുമായി കോര്‍പ്പറേഷന്‍ രംഗത്തെത്തിയിട്ടുണ്ട്.  

5 /10

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി.  

6 /10

പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.    

7 /10

കനത്ത മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്ക് കഴിഞ്ഞ ദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.  

8 /10

തിരുവനന്തപുരം ജില്ലയിൽ ക്വാറി - ഖനന പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.  

9 /10

മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്‍റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്‍റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.

10 /10

 ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.  

You May Like

Sponsored by Taboola