Maruti Swift CNG: ഒരു ലിറ്ററിന് 32 കിലോ മീറ്റര്‍ മൈലേജ്! ഞെട്ടിക്കാനായി വീണ്ടും മാരുതി... ഇതാ വരുന്നു സ്വിഫ്റ്റ് സിഎന്‍ജി!!!

Maruti Swift CNG: കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൈലേജ് കിട്ടുന്ന ഒരു വാഹനം എന്ന സാധാരണക്കാരുടെ സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കുന്നതാണ് മാരുതിയുടെ ഈ പുതിയ വാഗ്ദാനം

ശരാശരി ഇന്ത്യക്കാര്‍ ഒരു വാഹനം വാങ്ങുമ്പോള്‍ ആദ്യം നോക്കുക വിലയും മൈലേജും ആയിരിക്കും. ചുരുങ്ങിയ ചെലവില്‍ കൂടുതല്‍ നേട്ടങ്ങള്‍ എന്നതാണല്ലോ ഏതൊരു ഉപഭോക്താവിന്റേയും ലക്ഷ്യം. അങ്ങനെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ മൈലേജ് കിട്ടുന്ന ഒരു വാഹനം ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പുറത്തിറങ്ങാന്‍ പോവുകയാണ്. നമ്മുടെ സ്വന്തം മാരുതി സുസുകി തന്നെയാണ് ഇതിന് പിന്നില്‍.

1 /6

മാരുതി സ്വിഫ്റ്റിന്റെ ഫോര്‍ത്ത് ജെനറേഷന്‍ മോഡലില്‍ ആണ് ഈ ഉയര്‍ന്ന മൈലേജ് ലഭിക്കുക. പെട്രോളിലും ഡീസലിലും അല്ലെന്ന് മാത്രം. സ്വിഫ്റ്റിന്റെ സിഎന്‍ജി ഉടന്‍ വരുന്നു എന്നതാണ് വാഹന പ്രേമികളെ ആവേശഭരിതരാക്കുന്ന ആ വാര്‍ത്ത. മാസങ്ങള്‍ക്കകം തന്നെ ഈ പുതിയ സിഎന്‍ജി വേരിയന്റ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

2 /6

ഫോര്‍ത്ത് ജെനറേഷന്‍ സ്വിഫ്റ്റില്‍ പുത്തന്‍ Z12E എന്‍ജിന്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. Z12E എന്‍ജിനില്‍ മാരുതിയുടെ ആദ്യ സിഎന്‍ജി വാഹനം എന്ന പ്രത്യേകതയും ഈ പുത്തന്‍ സ്വിഫ്റ്റിന് ഉണ്ടാകും. 1.2 ലിറ്ററില്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ ആയിരിക്കും ഇത്.

3 /6

മാരുതി സ്വിഫ്റ്റ് സിഎന്‍ജിയ്ക്ക് 32 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെട്രോള്‍ എന്‍ജിനെ സംബന്ധിച്ച് സിഎന്‍ജിയ്ക്ക് പവര്‍ കുറവായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎന്‍ജി വാഹനങ്ങള്‍ പൊതുവേ നേരിടുന്ന ഒരു ആക്ഷേപം ആണിത്.  

4 /6

മറ്റൊരു പ്രത്യേകത കൂടിയുണ്ടാകും ഈ സിഎന്‍ജി സ്വിഫ്റ്റിന്. മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ഉണ്ടാവുകയുള്ളു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ സിഎന്‍ജി ലഭ്യമായിരിക്കില്ല. മാത്രമല്ല, ഏതൊക്കെ വേരിയന്റുകളില്‍ ആയിരിക്കും സിഎന്‍ജി ലഭ്യമാവുക എന്ന വിവരവും മാരുതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.  

5 /6

ഫോര്‍ത്ത് ജെനറേഷന്‍ സ്വിഫ്റ്റ് പെട്രോള്‍ കാറുകളേക്കാള്‍ ഒരല്‍പം വിലക്കൂടുതലും ഉണ്ടാകും ഈ സിഎന്‍ജി സ്വിഫ്റ്റിന്. 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് ഇപ്പോഴിറങ്ങിയ ഫോര്‍ത്ത് ജെന്‍ സ്വിഫ്റ്റിന്റെ വില. എന്നാല്‍ സിഎന്‍ജിയ്ക്ക് 95,000 രൂപ വരെ കൂടിയേക്കാം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  

6 /6

ഒരു ലക്ഷത്തോളം രൂപ അധികം ചെലവഴിച്ചാല്‍ പോലും ഉപഭോക്താക്കള്‍ക്ക് നഷ്ടമുണ്ടാവില്ല എന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്. ഒരു ലിറ്ററില്‍ തന്നെ 6 മുതല്‍ 8 കിലോമീറ്റര്‍ വരെയാണ് മൈലേജില്‍ വ്യത്യാസം. പെട്രോളിനെ അപേക്ഷിച്ച് 20 രൂപയോളം കുറവാണ് സിഎന്‍ജിയുടെ വില എന്നതും കൂടി പരിഗണിച്ചാല്‍, ആദ്യം ചെലവാക്കുന്ന തുക നഷ്ടമാണെന്ന് കരുതാന്‍ ആവില്ല. 

You May Like

Sponsored by Taboola