Hanuman Jayanti 2024: ഹനുമാൻ ജയന്തിയിൽ ഡബിൾ രാജയോഗം; ഈ രാശിക്കാർ ഇന്ന് മിന്നിത്തിളങ്ങും!

Shash Malavya Rajayoga: ഹനുമാൻ ജയന്തിയിൽ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.  ഹനുമാന്റെ കൃപയാൽ ഇവർക്ക് ലഭിക്കും വൻ നേട്ടങ്ങൾ.

Hanuman Jayanti 2024: സനാതന ധർമ്മമനുസരിച്ച് ഹനുമാൻ ജയന്തിയിൽ വിശേഷ യോഗങ്ങൾ സൃഷ്ടിക്കും. ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഇത്തവണ ഹനുമാൻ ജയന്തി ചൊവ്വാഴ്ചയാണ് വരുന്നത്

1 /7

Hanuman Jayanti 2024: സനാതന ധർമ്മമനുസരിച്ച് ഹനുമാൻ ജയന്തിയിൽ വിശേഷ യോഗങ്ങൾ സൃഷ്ടിക്കും

2 /7

ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഇത്തവണ ഹനുമാൻ ജയന്തി ചൊവ്വാഴ്ചയാണ് വരുന്നത്.  അന്നേ ദിവസം രവി യോഗവും ചിത്തിര നക്ഷത്രവുമാണ് വരുന്നത്.  ഇതോടൊപ്പ, അടിപൊളി രണ്ട് യോഗങ്ങളും ഈ സമയം ഉണ്ടാകാൻ പോകുകയാണ്. 

3 /7

മീന രാശിയിൽ ഈ സമയം പഞ്ചഗ്രഹ യോഗം രൂപപ്പെടുന്നുണ്ട് ഇതിനൊപ്പം മേടരാശിയിൽ ബുധ സൂര്യ യുതിയിൽ ബുധാദിത്യ യോഗവും ചൊവ്വ തന്റെ ഉച്ച രാശിയായ മീനത്തിൽ പ്രവേശിക്കുന്നത് കൊണ്ട് മാളവ്യ യോഗവും ശനിയുടെ രാശിമാറ്റത്തിലൂടെ ശശ് മഹാപുരുഷ രാജയോഗവും സൃഷ്ടിക്കും. 

4 /7

ഒരേസമയം ഇത്രയും രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഒപ്പം ഇവർക്ക് ഹനുമാന്റെ പ്രത്യേക അനുഗ്രഹവും ഉണ്ടാകും. ഹനുമാൻ ജയന്തിയായ ഇന്ന് ഏതൊക്കെ റഷ്യൻ മിന്നിത്തിളങ്ങുക എന്ന നോക്കാം...  

5 /7

മേടം (Aries): ഈ രാശിക്കാരുടെ മേൽ ഹനുമാന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. വളരെ നാളായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഹനുമാന്റെ കൃപയാൽ പൂർത്തിയാകും. എല്ലാ മേഖലയിലും നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും ഒപ്പം വരുമാനത്തിന്റെ പുതിയ വഴികൾ തെളിയും.  

6 /7

മിഥുനം (Gemini): ഈ രാശിക്കാർക്കും ഹനുമാന്റെ അനുഗ്രഹം ആവോളം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും ചിലവ് കുറയും, ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും, നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയം വളരെ നല്ലതാണ്. ബിസിനസിലെ ജോലിയിലും നേട്ടം പ്രണയ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകും, എല്ലാ മേഖലയിലും പുരോഗതിയുണ്ടാകും, കുടുംബത്തിൽ സന്തോഷം അലതല്ലും, വളരെ നാളായി ഉണ്ടായിരുന്ന അസുഖം മാറും.

7 /7

വൃശ്ചികം (Scorpio): ഈ രാശിക്കാർക്ക് ഹനുമാൻ ജയന്തി ശരിക്കും ഒരു വരദാനമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നല്ല രീതിയിൽ നടക്കും, എന്തെങ്കിലും ശുഭ വാർത്തകൾ ഈ സമയം ലഭിച്ചേക്കാം, ഹനുമത് കൃപയാൽ ഭാഗ്യം കൂടെയുണ്ടാകും, വരുമാനത്തിന് പുതിയ വഴികൾ തെളിയിക്കും. പുതിയ ബിസിനസ് നിക്ഷേപം എന്നിവ ലാഭം നൽകും, കുടുംബത്തിലെ ചില പ്രശ്നങ്ങൾ ഈ സമയം മാറും, സഹോദരങ്ങളുമായി നല്ല സമയം ചെലവഴിക്കും, ലക്ഷ്യങ്ങൾ നേടും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola