Shukra Gochar 2023: ജൂലൈ 7 വരെ ഈ രാശിക്കാർക്ക് അടിപൊളി സമയം; ശുക്ര കൃപയാൽ വൻ ധനനേട്ടവും പുരോഗതിയും!

Venus Transit in Cancer 2023: ശുക്രൻ നിലവിൽ കർക്കടകത്തിലാണ്. 2023 ജൂലൈ 7 വരെ ഇവിടെ തുടരും. ചില രാശിക്കാർക്ക് ഇതിലൂടെ നല്ല ഫലങ്ങൾ ലഭിക്കും.

Shukra Rashi Parivartan 2023: ജ്യോതിഷ പ്രകാരം 2023 മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടകത്തിൽ പ്രവേശിച്ചു. സമ്പത്ത്-ആഡംബരം, പ്രതാപം, സ്നേഹം-സൗന്ദര്യം എന്നിവയുടെ ഘടകമാണ് ശുക്രൻ, അതിനാൽ ശുക്രന്റെ രാശിമാറ്റം 12 രാശികൾക്കും പ്രധാനമാണ്.

1 /4

ശുക്രന്റെ ഈ മാറ്റം എല്ലാവരിലും വലിയ സ്വാധീനം ചെലുത്തും. ജൂലൈ 7 വരെ ശുക്രൻ കർക്കടക രാശിയിൽ തുടരും. കർക്കടകത്തിലെ ശുക്രന്റെ പ്രവേശനം ഈ രാശിക്കാർക്ക് അത്ഭുതകരമായിരിക്കും.

2 /4

മേടം (Aries): ശുക്രന്റെ സംക്രമം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം വൻ ധനനേട്ടം ഉണ്ടാകും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ വേഗത്തിലാക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും. ലാഭം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ജീവിത പങ്കാളിയുമായി നിങ്ങൾ നന്നായി ഇടപഴകും.  

3 /4

മിഥുനം (Gemini): ശുക്ര സംക്രമം മിഥുന രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. മിഥുന രാശിയുടെ അധിപനായ ബുധനും ശുക്രനും മിത്ര ഗ്രഹങ്ങളാണ്. അതിനാൽ ഈ സംക്രമണം ഇവർക്ക് സമ്പത്തും സമൃദ്ധിയും നൽകും. ജീവിതത്തിൽ സ്നേഹം വർദ്ധിക്കും. പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. നിങ്ങളുടെ സ്ഥാനം മാറിയേക്കാം. മതപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപര്യം വർദ്ധിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും.

4 /4

മീനം (Pisces): ശുക്ര സംക്രമം മീന രാശിക്കാർക്ക് നല്ല ദിവസങ്ങളുടെ തുടക്കമായിരിക്കും. തൊഴിൽ-വ്യാപാരത്തിൽ ലാഭം ഉണ്ടാകും.  പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും നിങ്ങൾക്ക് ധനനേട്ടം ഉണ്ടാകും.  ഇതിലൂടെ നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. നിങ്ങൾക്ക് സേവിങ്സ് നടത്താൻ കഴിയും. ഈ സമയം നിക്ഷേപത്തിന് നല്ലതാണ്. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും സ്നേഹം വർദ്ധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola