Kerala Gold Rate Today: അക്ഷയതൃതീയയിൽ സ്വർണ്ണം വാങ്ങാൻ പോകുന്നവർ ഇന്നത്തെ വില കൂടി അറിഞ്ഞോളൂ...

Gold Rate On Akshaya Tritiya 2024: ഇന്ന് അക്ഷയതൃതീയ... ലക്ഷ്മീദേവീയുടെ അനുഗ്രഹത്താല്‍ ഐശ്വര്യം കളിയാടുന്ന ദിവസമാണിന്ന്.

Akshaya Tritiya 2024: ഇന്നേ ദിവസം എന്ത് മംഗള കാര്യങ്ങൾ ചെയ്യുന്നതിനും സമയം നോക്കേണ്ടതില്ല എന്നാണ് പറയുന്നത്. 

1 /9

ഇന്ന് അക്ഷയതൃതീയ... ലക്ഷ്മീദേവീയുടെ അനുഗ്രഹത്താല്‍ ഐശ്വര്യം കളിയാടുന്ന ദിവസമാണിന്ന്. ഇന്നേ ദിവസം എന്ത് മംഗള കാര്യങ്ങൾ ചെയ്യുന്നതിനും സമയം നോക്കേണ്ടതില്ല എന്നാണ് പറയുന്നത്.  അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് വളരെ നല്ലതാണെന്നാണ് പറയുന്നത്.  

2 /9

വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം തിഥിയിലാണ് അക്ഷയതൃതീയ കൊണ്ടാടുന്നത്. ഈ ദിവസം മഹാവിഷ്ണു ഭൂമിയിൽ മനുഷ്യരൂപം സ്വീകരിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് ആ ദിവസം പുതിയ നിക്ഷേപങ്ങൾ നടത്തുന്നതും സ്വർണ്ണം വാങ്ങുന്നതും ഐശ്വര്യമായിട്ടാണ് കണക്കാക്കുന്നത്.  

3 /9

അക്ഷയതൃതീയിൽ സ്വർണം വാങ്ങാൻ ഇറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം അതായത് ഈ മാസത്തെ റെക്കോർഡ് നിരക്കിലാണ് സ്വർണ വ്യാപാരം കുതിക്കുന്നത് എന്നത്.  

4 /9

സ്വർണവില അരലക്ഷം കടന്നത് മാർച്ചിലായിരുന്നു.  പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുവേണം പറയാൻ.  അതായത് ദിവസന്തോറും വില കുതിക്കുകയായിരുന്നു. ശേഷം എപ്രിൽ 19 ന് സ്വർണ്ണവില  54,500 രൂപയോടെ സർവ്വകാല റെക്കോഡ് സ്വന്തമാക്കി.    

5 /9

ഇതിനു ശേഷം മെയ് 1 ന് സ്വർണ്ണ വില 800 രൂപ ഇടിഞ്ഞ് ഒരു പവന്റെ വില 52440 ആയപ്പോഴാണ് സ്വർണ്ണ, വാങ്ങുന്നവർക്ക് ഒന്നാശ്വാസമായത്.  എന്നാൽ അടുത്ത ദിവസം വീണ്ടും നിരാശപ്പെടുത്തി കൊണ്ട് 560 രൂപ വർധിച്ചുകൊണ്ട് പവന് 53,000 ആയി. 

6 /9

തുടർന്നുള്ള ദിവസങ്ങളിൽ 52600, 52680, 52840 എന്നിങ്ങനെ സ്വർണ്ണ വില കുതിച്ചു.  ശേഷം മെയ് 7 ന് സ്വർണ്ണ വില വീണ്ടും 53,080 രൂപയായി. ശേഷം മെയ് 8 ബുധനാഴ്ച 53,000 ആയിരുന്നു. 

7 /9

കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ നേരിയ കുറവവ്  രേഖപ്പെടുത്തിയിരുന്നു.  അതായത് ഗ്രാമിന് രൂപ കുറഞ്ഞ് ഒരു പവന് 52,920 രൂപയായി.  നിലവായിൽ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6615 രൂപയാണ്.  

8 /9

ഇതും കണ്ടുകൊണ്ട് അക്ഷയതൃതീയ ദിനത്തിൽ സ്വർണം വാങ്ങാൻ കാത്തുനിന്നവരെ ഞെട്ടിച്ചുകൊണ്ട് ഇന്ന് വീണ്ടും സ്വർണ വില ഉയർന്നിരിക്കുകയാണ്.   

9 /9

അതും ഈ മാസത്തെ റെക്കോഡ് തുകയിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് 53,600 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 6700 രൂപയും. ഒറ്റ ദിവസം കൊണ്ട് 680 രൂപ വർധിച്ചു കൊണ്ട് സ്വർണ്ണവില ഈ മാസത്തെ റെക്കോർഡ് തുകയിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 85 രൂപയാണ് ഇന്ന് വര്‍ധിച്ചത്.  

You May Like

Sponsored by Taboola