Jupiter Taurus Transit 2024; ഇനി വെറും 11 ദിനങ്ങള്‍ മാത്രം; ഈ 5 രാശിക്കാര്‍ പണമഴയില്‍ നനയും, ജീവിതം പച്ചപിടിക്കും!

ജ്യോതിഷത്തിൽ എല്ലാ ​ഗ്രഹങ്ങളുടെയും രാശിമാറ്റം വളരെ പ്രധാനമാണ്. ഒമ്പത് ​ഗ്രഹങ്ങളിൽ പ്രധാനപ്പെട്ട ​ഗ്രഹമായാണ് വ്യാഴത്തെ (​ഗുരു) കണക്കാക്കുന്നത്. അതിനാൽ വ്യാഴത്തിന്റെ രാശിമാറ്റം ജ്യോതിഷ പ്രകാരം ചില രാശിക്കാർക്ക് ഏറെ ​ഗുണകരമാണ്. 

 

Jupiter Taurus Transit 2024 lucky zodiacs: ഏകദേശം ഒരു വർഷത്തോളം വ്യാഴം ഒരു രാശിയിൽ തന്നെ തുടരും. ഈ വരുന്ന മെയ് 1ന് വ്യാഴം ഇടവ രാശിയിലേക്ക് മാറാൻ പോകുകയാണ്. വ്യാഴത്തിൻ്റെ ഈ സംക്രമത്തിൻ്റെ ഫലം 12 രാശികളിലും കാണാൻ സാധിക്കും. 

1 /6

വ്യാഴം ഇടവ രാശിയിലേക്ക് മാറുന്നത് 5 രാശിക്കാർക്ക് മാത്രമേ അനുകൂല ഫലങ്ങൾ നൽകൂ. ഈ രാശിക്കാർക്ക് പണം, പ്രശസ്തി, പദവി, ഭാഗ്യം എന്നിവ ലഭിക്കും. വ്യാഴത്തിൻ്റെ അനുഗ്രഹം ലഭിക്കുന്ന 5 രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.  

2 /6

മേടം: വ്യാഴത്തിന്റെ സംക്രമം മേടം രാശിക്കാർക്ക് ഏറെ ​ഗുണകരമായ ഫലങ്ങളാണ് സമ്മാനിക്കുക. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർധന എന്നിവ ഉൾപ്പെടെയുള്ള അം​ഗീകാരങ്ങൾ ലഭിക്കും. സാമ്പത്തികമായി ഉയർച്ച മാത്രമാണ് മേടം രാശിക്കാരെ കാത്തിരിക്കുന്നത്. ബിസിനസ് ചെയ്യുന്നവർക്കും നിക്ഷേപകർക്കും ഇത് നല്ല സമയമാണ്. കാര്യങ്ങളെല്ലാം അനുകൂലമാകുന്നതോടെ ജീവിതം സന്തോഷകരമായി മാറും.   

3 /6

ഇടവം: വ്യാഴം ഇടവം രാശിയിലേയ്ക്ക് മാറുന്നതിന്റെ ​ഗുണഫലങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന രാശികളിൽ ഒന്നാണ് ഇടവം. ഈ സംക്രമണം ഇടവം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. പെട്ടെന്നുള്ള ലാഭത്തിനുള്ള സാധ്യത വർദ്ധിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. മതപരമായ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. ജോലിസ്ഥലത്ത് നിങ്ങൾക്ക് വലിയ അം​ഗീകാരങ്ങൾ ലഭിക്കും.    

4 /6

കർക്കടകം: കർക്കടകം രാശിക്കാർക്ക് വ്യാഴ സംക്രമം കാരണം സൗഭാ​ഗ്യങ്ങൾ ലഭിക്കും. ഈ രാശിക്കാരുടെ ആ​ഗ്രഹങ്ങൾ സഫലമാകുന്ന സമയാണ് വരാനിരിക്കുന്നത്. ജോലിയിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. ഇത് ആത്മവിശ്വാസം വർദ്ധിപ്പിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും. എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ബിസിനസ്സിൽ നിന്ന് കൂടുതൽ ലാഭം ലഭിക്കും.   

5 /6

ചിങ്ങം: ചിങ്ങം രാശിക്കാർക്കും വ്യാഴ സംക്രമത്തിൽ നിന്ന് മികച്ച നേട്ടങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് വമ്പിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ അവസരമൊരുങ്ങും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ വിജയം കാണും. വ്യാഴത്തിൻ്റെ സ്വാധീനത്താൽ പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടം ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്.    

6 /6

കന്നി: വ്യാഴത്തിൻ്റെ സംക്രമം മൂലം കന്നി രാശിക്കാർക്ക് ഭാഗ്യത്തിന്റെ അകമ്പടി ലഭിക്കും. ഈ രാശിക്കാരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റപ്പെടും. തടസ്സപ്പെട്ട ജോലി പൂർത്തിയാക്കാൻ ശ്രമിക്കുന്നതിലൂടെ സാമ്പത്തിക നില മെച്ചപ്പെടും. കടം കൊടുത്ത പണം തിരിച്ചു ലഭിക്കും. സ്ഥലവും വാഹനവും വാങ്ങാൻ അവസരമൊരുങ്ങും. വ്യാഴത്തിൻ്റെ സ്വാധീനം കുടുംബ ജീവിതത്തിലും തൊഴിൽ മേഖലയിലും പോസിറ്റീവ് ഫലങ്ങൾ സമ്മാനിക്കും.

You May Like

Sponsored by Taboola