Hypertension: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അഞ്ച് ആയുർവേദ മാർഗങ്ങൾ

Hypertension Management Tips: പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളിലൂടെയും ജീവിതശൈലി ക്രമീകരണങ്ങളിലൂടെയും ഉയർന്ന രക്തസമ്മർദ്ദത്തെ നേരിടാൻ ആയുർവേദം നിർദേശിക്കുന്നു.

  • Mar 17, 2024, 20:02 PM IST
1 /6

90/60 mm hHg മുതൽ 120/80 mm Hg വരെയാണ് ആരോഗ്യകരമായ ഹൃദയ രക്തസമ്മർദ്ദം ആയി കണക്കാക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഇന്ന് ഭൂരിഭാ​ഗം ആളുകളെയും ബാധിച്ചിരിക്കുന്ന ആരോ​ഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്.

2 /6

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആയുർവേദ ഔഷധമായ സർപ്പഗന്ധ സഹായിക്കും. ഇതിൽ റെസർപൈൻ അടങ്ങിയിരിക്കുന്നു. റെസർപൈനിന് ഹൈപ്പർടെൻസിവ് ഗുണങ്ങളുണ്ട്. ധമനികളെ വികസിക്കാൻ സഹായിക്കുകയും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്തുകൊണ്ട് ഇത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

3 /6

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അശ്വഗന്ധ മികച്ചതാണ്. അശ്വഗന്ധയെ വിഷരഹിത സസ്യമായാണ് കണക്കാക്കുന്നത്. അശ്വഗന്ധ മസ്തിഷ്കത്തെ ശാന്തമാക്കാൻ സഹായിക്കുന്നു, വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കാനും അശ്വ​ഗന്ധ സഹായിക്കുന്നു.

4 /6

അണുബാധകളെ ചെറുക്കുന്നതിന് തുളസി മികച്ചതാണ്. ഇതിലെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും സഹായിക്കുന്നു. തുളസിയിലെ യൂജെനോൾ രക്തക്കുഴലുകളുടെ ദൃഢതയെ ബാധിക്കുന്ന പദാർഥങ്ങൾക്കെതിരെ പോരാടുന്നു, ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നു.

5 /6

ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മികച്ച ഔഷധമാണ് ത്രിഫല. ഉയർന്ന രക്തസമ്മർദ്ദം ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള ആയുർവേദ പ്രതിവിധിയാണ് ത്രിഫല. ത്രിഫല ഒപ്റ്റിമൽ രക്തസമ്മർദ്ദം നിലനിർത്തുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തക്കുഴലുകളിൽ നിന്ന് പ്ലാക്ക് നീക്കം ചെയ്യുന്നതിനും ത്രിഫല മികച്ചതാണ്.

6 /6

വെളുത്തുള്ളിക്ക് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് രക്തചംക്രമണം മികച്ചതാകാൻ സഹായിക്കുകയും ഹൃദയത്തിൻ്റെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും വെളുത്തുള്ളി മികച്ചതാണ്. ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ഉള്ളതിനാൽ ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

You May Like

Sponsored by Taboola