ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? ഡ്യൂപ്ലിക്കേറ്റ് ഓൺലൈനായി ലഭിക്കും

നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നഷ്ടപ്പെട്ടോ? വിഷമിക്കേണ്ട, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് വീട്ടിലിരുന്ന് മിനിറ്റുകൾക്കുള്ളിൽ ഓൺലൈനായി അപേക്ഷിക്കാം. ഈ പ്രക്രിയ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. ഇതിന് കുറച്ച് രേഖകൾ ആവശ്യമാണ്. ഫോം-2 (എൽഎൽഡി), ലൈസൻസിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ആവശ്യമാണ്.

1 /3

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ ആദ്യം https://parivahan.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അതിൽ 'ഓൺലൈൻ സേവനങ്ങൾ' തിരഞ്ഞെടുക്കുക, തുടർന്ന് 'ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങൾ' തിരഞ്ഞെടുക്കുക. ഇനി 'കേരളം' എന്ന സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന്, തുറക്കുന്ന പുതിയ പേജിൽ, 'ഡ്രൈവിംഗ് ലൈസൻസ്' പേജിലേക്ക് പോയി 'സർവീസസ് ഓൺ ഡിഎൽ (അപ്‌ഡേറ്റ്/കോപ്പി/എഇടിഎൽ/ഐഡിപി/അതർ)' എന്നതിൽ ക്ലിക്ക് ചെയ്യുക.   

2 /3

'തുടരുക' തിരഞ്ഞെടുത്ത് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് നമ്പറും ജന്മദിനവും നൽകുക. ഇതിനുശേഷം, ലഭിച്ച ഡിഎൽ വിശദാംശങ്ങളിൽ നിന്ന് നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് തിരഞ്ഞെടുത്ത് തുടരുക ക്ലിക്കുചെയ്യുക. അതിനുശേഷം നിങ്ങളുടെ സംസ്ഥാനം ഏതാണെന്നുള്ളതും ആർടിഒയും തിരഞ്ഞെടുക്കണം. നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ സ്ഥിരീകരിക്കുക.   

3 /3

തുടർന്ന് 'ഇഷ്യൂ ഓഫ് ഡ്യൂപ്ലിക്കേറ്റ് ഡിഎൽ' തിരഞ്ഞെടുക്കുക. നിങ്ങൾ എന്തിനാണ് DL-ന് അപേക്ഷിക്കുന്നതെന്ന് എന്നുള്ളതിന്റെ കാരണം വ്യക്തമാക്കണം. അതിന് ശേഷം നേരത്തെ പൂരിപ്പിച്ച അപേക്ഷാ ഫോമിനുള്ള പണം അടച്ച് അപേക്ഷയും രസീതും കൈപ്പറ്റണം. അവസാനമായി നിങ്ങൾ ഈ രണ്ട് രേഖകളും RTO ഓഫീസിൽ കൊണ്ടുപോയി സമർപ്പിക്കണം. നിങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് കുറച്ച് ദിവസത്തിനുള്ളിൽ ലഭിക്കും.

You May Like

Sponsored by Taboola