Hair Growth Tips: മുടി വളർച്ചയ്ക്ക് വെളിച്ചെണ്ണയും കറവേപ്പിലയും... ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

വർധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം, മോശം ഭക്ഷണ ശീലം, ഉദാസീനമായ ജീവിതശൈലി എന്നിവ മുടിയുടെ ആരോഗ്യത്തെ ബാധിക്കും

  • Mar 31, 2024, 21:21 PM IST

മുടി കൊഴിച്ചിൽ, മുടി പൊട്ടൽ എന്നിവ നിയന്ത്രിക്കാനും മുടി വേഗത്തിൽ വളരാനും വെളിച്ചെണ്ണയും കറിവേപ്പിലയും എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

1 /5

മുടി കൊഴിച്ചിലും മുടി പൊട്ടലും തടയാനും മുടി വേഗത്തിൽ വളരാനും കറിവേപ്പിലയും വെളിച്ചെണ്ണയും എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.

2 /5

മുടിക്ക് നീളവും കട്ടിയും ലഭിക്കാൻ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് എണ്ണ ഉണ്ടാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

3 /5

അടി കട്ടിയുള്ള ഒരു പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചെറുതായി ചൂടായി വരുമ്പോൾ ഒരു പിടി കറിവേപ്പില ചേർക്കുക. എണ്ണയുടെ നിറം കറുപ്പ് ആകുന്നത് വരെ ചൂടാക്കുക. ഇത് തണുപ്പിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം.

4 /5

മുടി കഴുകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഈ എണ്ണ തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. ഇതിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യുന്നത് ഗുണം ചെയ്യും.

5 /5

കറിവേപ്പിലയിൽ വിറ്റാമിൻ ബി, വിറ്റാമിൻ സി, പ്രോട്ടീൻ, ഇരുമ്പ്, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.

You May Like

Sponsored by Taboola