Heart: ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് മറക്കാതെ കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായി ഭക്ഷണകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവുമാണ് പലപ്പോഴും ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്.

 

  • Jul 25, 2022, 18:12 PM IST
1 /5

മത്സ്യം: ആഴ്ചയിൽ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുക.

2 /5

ഏത്തപ്പഴം: ഏത്തപ്പഴം ഹൃദയാരോ​ഗ്യത്തിന് മികച്ചതാണ്. പ്രഭാതഭക്ഷണത്തിനൊപ്പം ഏത്തപ്പഴം കഴിക്കുക.

3 /5

നട്സ്: നട്സിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, എച്ച്ഡിഎൽ എന്നിവ ഹൃദയത്തിന്റ ആരോ​ഗ്യത്തിന് മികച്ചതാണ്.

4 /5

ബെറിപ്പഴങ്ങൾ: ബ്ലൂബെറി, ക്രാൻബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആന്റി ഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നു.

5 /5

തണ്ണിമത്തൻ: തണ്ണിമത്തൻ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

You May Like

Sponsored by Taboola