White Hair Remedys: നരച്ച് തുടങ്ങിയോ, ഡൈ വേണ്ട വീട്ടിൽ തന്നെ മാർഗമുണ്ട്

Home Remedys for Hair Colouring in Malayalam: വില കൂടിയ ഹെയർ കെയർ ഉപാധികൾക്ക് പകരം വീട്ട് വൈദ്യം കൊണ്ട് തന്നെ നമ്മുക്ക് മുടിയെ സംരക്ഷിക്കാം

പലരും മുടിയുടെ ആരോഗ്യത്തിനായാണ് വിവിധ ഷാംപൂ, കണ്ടീഷണർ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ അപകടകരമായ പല രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന കാര്യം നമ്മൾ മറക്കുന്നു. ചെറിയ പ്രശ്നം പരിഹരിക്കുന്നതിനു പകരം ആയിരം പ്രശ്നങ്ങൾ അത് വഴി ഉണ്ടാക്കുന്നതാവും അവസ്ഥ.

1 /6

നമ്മുടെ ഭക്ഷണ രീതി തന്നെയാണ് നമ്മുടെ മുടിയിൽ നേരിട്ട് സ്വാധീനം ചെലുത്തുന്നത്. മോശം ഭക്ഷണക്രമം മുടി കൊഴിച്ചിൽ, മുടി അകാല നര, വരണ്ട മുടി, താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. എന്താണ് ഇതിനുള്ള പരിഹാരം അത് നോക്കാം.

2 /6

ഇതിന് പരിഹാരമായി വീട്ടുവൈദ്യം തന്നെ വളരെ ഫലപ്രദമായി ഉപയോഗിക്കാനാകും. ഇത് വഴി മുടിയുടെ പ്രശ്‌നത്തിന് പ്രകൃതിദത്ത പരിഹാരം നമുക്ക് ലഭിക്കും. മെലാനിനാണ് നമ്മുടെ മുടിയുടെ നിറത്തിന് കാരണമാകുന്നത്. മെലാനിൻ്റെ അഭാവം മുടി വെളുത്തതായി മാറും. ഇതിന് പ്രകൃതിദത്തമായ മാർഗങ്ങളിൽ ഒന്ന് കറിവേപ്പിലയാണ്. കറിവേപ്പില മുടിയിലെ മെലാനിൻ്റെ കുറവ് ഇല്ലാതാക്കുന്നു. അങ്ങനെ മുടി കറുപ്പിക്കാൻ കറി സഹായിക്കും.  

3 /6

കറിവേപ്പില ഉപയോഗിച്ച് ഹെയർ മാസ്ക് ഉണ്ടാക്കി നമ്മുക്ക് ഇത് ചെയ്യാം. ഇതിനായി കറിവേപ്പില, വെളിച്ചെണ്ണ, വേപ്പില, വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ, തൈര് എന്നിവ വേണം.

4 /6

ആദ്യം കറിവേപ്പിലയും വേപ്പിലയും മിക്സിയിൽ പൊടിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ, വിറ്റാമിൻ ഇ ക്യാപ്‌സ്യൂൾ, തൈര് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.മിശ്രിതം അൽപം ചൂടാക്കുക. തണുത്ത കറിവേപ്പിലയും വേപ്പിലയും ചേർന്ന മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. നിങ്ങളുടെ ഹെയർ മാസ്ക് തയ്യാർ.

5 /6

മുടിയിൽ ഹെയർ മാസ്ക് പ്രയോഗിക്കുന്നതിന് മുമ്പ്, മുടി നന്നായി കഴുകി ഉണക്കുക. അതിനുശേഷം മുടിയിലും മുടിക്കുള്ളിലും ഹെയർ മാസ്ക് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീണ്ടും മുടി കഴുകുക.ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്താൽ മുടി കറുക്കും.

6 /6

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം തേടുക. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola