Coffee Benefits: ദഹനം മെച്ചപ്പെടുത്തുന്നു, കരൾ രോഗങ്ങൾക്കെതിരെയും ഫലപ്രദം, കാപ്പിയുടെ ഗുണങ്ങള്‍ അറിയാം

 

 

രാവിലെ എണീക്കുമ്പോള്‍ ഒരു കപ്പ്  ചൂട് കാപ്പി  (Coffee) കിട്ടിയാല്‍  ആരാണ് വേണ്ടെന്ന് വയ്ക്കുക?  ഒരു കപ്പ്‌ കാപ്പി നല്‍കുന്ന എനർജിയും ഉന്മേഷവും ഒന്ന് വേറെ തന്നെ. എന്നാല്‍, കാപ്പിയുടെ ഗുണങ്ങള്‍ നിങ്ങള്‍ക്കറിയുമോ? ആയിരത്തിലധികം വ്യത്യസ്ത രാസവസ്തുക്കൾ കണ്ടെത്തിയ ഈ പാനീയം നിങ്ങളുടെ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാണ് എന്ന് നിങ്ങള്‍ക്കറിയാമോ?   

ദിനംദിന ജീവിതത്തില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നിരാശകള്‍ക്കുമെല്ലാം  ഒരു ചെറിയ പരിഹാരമെന്ന നിലയിലാണ് പലരും കാപ്പിയെ കാണുന്നത്. കാപ്പി ശരിയ്ക്കും മൂഡ്‌ മാറ്റുമോ? എന്താണ് കാപ്പിയുടെ ഈ അത്ഭുത സിദ്ധിയ്ക്ക് പിന്നില്‍?   

1 /5

സന്തോഷമോ സുഖമോ നല്‍കാന്‍ കാപ്പിയ്ക്ക് കഴിയും. വിഷാദം പോലുള്ള മാനസിക വിഷമതകള്‍ക്ക് ആശ്വാസമാകാനും ഒരു പരിധി വരെ കാപ്പിക്ക് സാധിക്കുമത്രേ.  എന്നാല്‍,  ദിവസത്തില്‍ മൂന്നോ നാലോ ചെറിയ കപ്പ് കാപ്പിയിലും കൂടുതല്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ്  വിദഗ്ധര്‍ പറയുന്നത്. 

2 /5

കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍ ഹൃദ്രോഗത്തെ ചെറുക്കാന്‍ സഹായകമാണ്. കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്'  പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും BP കുറയ്ക്കാനും സഹായിക്കുന്നു.   

3 /5

കാപ്പി പ്രമേഹത്തെ അകറ്റുന്നു.  കാപ്പി പതിവാക്കിയവരില്‍  Type 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകളോ, കലോറികളെ എരിച്ച് കളയാനുള്ള കാപ്പിയുടെ കഴിവോ, വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ സംരക്ഷിച്ചുനിര്‍ത്താനുള്ള കാപ്പിയുടെ കഴിവോ ആകാം  ടൈപ്പ്- 2 പ്രമേഹത്തെ തടുത്തു നിര്‍ത്താന്‍ സഹായിക്കുന്നത്. 

4 /5

കാപ്പിയും തലച്ചോറിന്‍റെ പ്രവര്‍ത്തനവും തമ്മിലും ബന്ധമുണ്ട്. പെട്ടെന്ന് നമ്മുടെ മൂഡ്‌ മാറ്റാനുള്ള കഴിവ് കാപ്പിയ്ക്കുണ്ട്. 'പാര്‍ക്കിന്‍സണ്‍സ്' രോഗത്തെ ചെറുക്കാന്‍ ഒരു പരിധി വരെ കാപ്പിക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കാപ്പി സഹായകമത്രേ... 

5 /5

കാപ്പി കുടിക്കുന്നത് കായികപ്രവര്‍ത്തങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.  വര്‍ക്കൗട്ട് വേഗത്തിലും തീവ്രതയിലും ചെയ്യാന്‍ കാപ്പി സഹായകമാണ്.  പേശികളിലെ വേദന കുറയ്ക്കുന്നതിനും കാപ്പി സഹായിയ്ക്കും.  കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനൊപ്പം അല്‍പം കാപ്പി കുടിക്കുന്നത് പേശികളില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് സംഭരിച്ചുവയ്ക്കപ്പെടാന്‍ ഇടയാക്കുകയും ചെയ്യും.    

You May Like

Sponsored by Taboola