സിനിമയെ വെല്ലുന്ന പ്രണയാർദ്രമായ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറൽ

കഴിഞ്ഞ ഒന്നര വർഷത്തോളമായി ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട മേഖകളിൽ ഒന്നായിരുന്നു വെഡിങ് ഫോട്ടോ-വീഡിയോഗ്രാഫി കമ്പനികൾ. കോവിഡും അതെ തുടർന്നുണ്ടായ ലോക്ക് ഡൗണുമെല്ലാം ഈ മേഖലയെ വളരെ മോശം രീതിയിൽ തന്നെ ബാധിച്ചു. 

 

വിവാഹങ്ങൾ വളരെ ലളിതമായ രീതിയിലാണ് പലരും നടത്തിയത്. ഇപ്പോൾ എല്ലാം പതിയെ പഴയ പോലെയായിക്കൊണ്ടിരിക്കുകയാണ്.

1 /8

വെഡിങ് ഫോട്ടോഷൂട്ടുകൾ വീണ്ടും നടക്കുന്നുണ്ട്. പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകൾ കൂടാതെ സേവ് ദി ഡേറ്റ് പോലെയുള്ളവയും വീണ്ടും തിരിച്ചുവന്നുണ്ട്. 

2 /8

വധുവരന്മാരുടെയും വെഡിങ് കമ്പനികളുടെയും വേറിട്ട ആശയങ്ങൾ ഇതിന് മുമ്പ് നമ്മൾ കണ്ടിട്ടുള്ളതാണ്. പലപ്പോഴും വെറൈറ്റി വെഡിങ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും മികച്ച അഭിപ്രായം നേടുകയും ചെയ്യാറുണ്ട്.

3 /8

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ ഫോട്ടോഷൂട്ട് വൈറലായിരിക്കുകയാണ്. വധുവരന്മാരുടെ പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടാണ് ഇത്.   

4 /8

ഒരു ബീച്ചിന്റെ കടൽ തീരത്ത് വച്ചാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സിനിമയെ വെല്ലുന്ന രീതിയിലുള്ള പ്രണയാർദ്രമായ നിമിഷങ്ങളാണ് ഫോട്ടോഗ്രാഫി ടീം ഒപ്പിയെടുത്തിരിക്കുന്നത്.

5 /8

ജിതിൻ ബാബുവിന്റെ ജെ.ബി ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

6 /8

സച്ചിൻ-മമത ജോഡികളുടെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്. 

7 /8

ജെ.ബി ഫോട്ടോഗ്രാഫിയുടെ തന്നെ ചക്കപ്പഴ സീരിയലിലെ ശ്രുതി രജനികാന്തിന്റെ ഫോട്ടോഷൂട്ട് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ടായിരുന്നു. 

8 /8

വെറൈറ്റി ആശയങ്ങളിലൂടെ പലപ്പോഴും ഓൺലൈനിൽ ശ്രദ്ധനേടാൻ ജെ.ബി ഫോട്ടോഗ്രാഫിക്ക് സാധിച്ചിട്ടുണ്ട്.

You May Like

Sponsored by Taboola