Celery Juice: സെലറി ജ്യൂസ് കുടിക്കാം... ചർമ്മത്തിന് ലഭിക്കും നിരവധി ​ഗുണങ്ങൾ

Celery Juice For Skin: സെലറി വളരെ പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ്. ആന്റി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണിത്. ഇവയിൽ ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

  • Jan 10, 2024, 10:14 AM IST
1 /5

നാരുകൾ, വിറ്റാമിനുകളായ എ, സി, കെ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമാണ് സെലറി. കൂടാതെ പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ രക്തചംക്രമണം വർധിപ്പിക്കാനും ലിപിഡ് മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും.

2 /5

സെലറിയിൽ എപിജെനിൻ, ല്യൂട്ടോലിൻ, ടാനിൻ, സപ്പോണിൻ, കെംഫെറോൾ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ചർമ്മത്തിലെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. ആന്റി ഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു, ഇത് ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.

3 /5

സെലറിയിൽ ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഏജന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരു, ചർമ്മത്തിന്റെ മങ്ങൽ എന്നിവയ്‌ക്കെതിരെ പോരാടാൻ സഹായിക്കുന്നു.

4 /5

സെലറിയിൽ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്നു. അവയിൽ ജലത്തിന്റെ അളവ് കൂടുതലാണ്. അതിനാൽ, സ്വാഭാവികമായും ഇത് നിങ്ങളുടെ ശരീരത്തെയും ചർമ്മത്തെയും മികച്ചതായി നിലനിർത്താൻ സഹായിക്കും.

5 /5

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ സെലറി ജ്യൂസ് കുടിക്കരുത്. രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്നവരും സെലറി ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കണം.

You May Like

Sponsored by Taboola