Akshaya Tritiya 2024: അക്ഷയതൃതീയയിൽ സ്വർണവും വെള്ളിയും മാത്രമല്ല, ഈ വസ്തുക്കളും വാങ്ങുന്നത് സമ്പത്തും ഐശ്വര്യവും നൽകും

ഹിന്ദു കലണ്ടർ അനുസരിച്ച് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വർഷം മെയ് പത്തിനാണ് അക്ഷയതൃതീയ.

  • Apr 28, 2024, 17:11 PM IST
1 /5

അക്ഷയതൃതീയ ദിനത്തിൽ കവടി വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം കവടി വാങ്ങി ചുവന്ന തുണിയിൽ കെട്ടി സൂക്ഷിക്കുക. ഇത് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കുമെന്നാണ് വിശ്വാസം.

2 /5

അക്ഷയതൃതീയ ദിനത്തിൽ ശ്രീയന്ത്രം വാങ്ങുന്നത് വളരെ ശുഭകരമാണ്. ഈ ദിവസം ശ്രീയന്ത്രം വാങ്ങി നിങ്ങളുടെ പൂജാമുറിയിൽ സൂക്ഷിക്കുന്നത് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.

3 /5

റോക്ക് സാൾട്ട് അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്നത് വീട്ടിൽ സമാധാനവും സന്തോഷവും കൊണ്ടുവരും. ഇത് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. എന്നാൽ, ഈ ദിവസം ഉപ്പ് കഴിക്കരുത്.

4 /5

അക്ഷയതൃതീയ നാളിൽ വീട്ടിൽ കളിമൺ പാത്രം വാങ്ങുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം മൺപാത്രം വാങ്ങുന്നത് സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കും.

5 /5

അക്ഷയതൃതീയനാളിൽ ശംഖ് വാങ്ങി ഭവനത്തിൽ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണ്. ശംഖ് ലക്ഷ്മീദേവിക്ക് പ്രിയപ്പെട്ടതാണ്. ഇത് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola