Guru Ast 2023: സൂക്ഷിക്കുക... ഒരു മാസത്തേക്ക് ഈ 5 രാശിക്കാരുടെ ജീവിതത്തിൽ ദുരിതങ്ങൾ മാത്രം!

Guru Ast In March 2023: മാർച്ച് 31 ന് വ്യാഴം മീന രാശിയിൽ അസ്തമിക്കാൻ പോകുകയാണ്.  ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും പല രാശിക്കാരുടെയും ജീവിതത്തെ ബാധിക്കാറുണ്ട്. ഏപ്രിൽ 22 ന് വ്യാഴം മേടം രാശിയിൽ പ്രവേശിക്കും. 

Guru Ast Effect 2023: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെ രാശിചക്രം മാറ്റുകയും അതിന്റേതായ സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യാറുണ്ട്. ഈ മാസം 31 ന് വ്യാഴം അതിന്റെ സ്വന്തം രാശിയായ മീനത്തിൽ അസ്തമിക്കും.

1 /6

മാർച്ച് 31 ന് വ്യാഴം അസ്തമിക്കുന്നതിലൂടെ പല രാശികളിൽ പെട്ടവരുടെ ജീവിതത്തിലും കൊടുങ്കാറ്റ് വീശും. വ്യാഴം ഒരു മാസത്തോളം ഈ അവസ്ഥയിൽ തുടരും. ഏതൊക്കെ രാശിക്കാർക്കാണ് ഈ കാലയളവിൽ ഉയർച്ച താഴ്ചകൾ, ബുദ്ധിമുട്ടുകൾ മുതലായവ നേരിടേണ്ടിവരുന്നതെന്ന് നോക്കാം.

2 /6

ധനു (sagittarius): ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ അസ്തമയം ധനു രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കും. ഈ സമയം നിങ്ങൾ നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. അമ്മയ്ക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അമ്മയുടെ ചെക്കപ്പ് ഇടയ്ക്കിടെ ചെയ്തുകൊണ്ടേയിരിക്കുക. റിലേഷൻഷിപ്പിൽ ജീവിക്കുന്നവർക്ക് ഈ സമയം ബുദ്ധിമുട്ടായിരിക്കും.

3 /6

മിഥുനം (Gemini): വ്യാഴത്തിന്റെ അസ്തമനം ഈ രാശിയിലെ വ്യവസായികൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഈ രാശിയിലുള്ള ആളുകൾക്ക് ബിസിനസ്സിലോ പങ്കാളിത്ത ബിസിനസോ ചെയ്യുന്നതിലൂടെ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്തുക, ഒരു തരത്തിലുള്ള തർക്കത്തിലും ഏർപ്പെടരുത്.

4 /6

കന്നി (Virgo):  ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ ഉണ്ടാകും. ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള സംവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. ഇണയുമായി എന്തെങ്കിലും തർക്കമുണ്ടാകാം ജാഗ്രത പാലിക്കുക. ഈ കാലയളവിൽ പല പ്രശ്നങ്ങളും നിങ്ങളെ വലയം ചെയ്യും. അതുകൊണ്ട് മറ്റുള്ളവരുടെ മുന്നിൽ നന്നായി പെരുമാറുക.  

5 /6

മീനം (Pisces):  ഈ രാശിയിൽ വ്യാഴം അസ്തമിക്കാൻ പോകുകയാണ്. ഈ സമയത്ത് ഈ രാശിക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. മാത്രമല്ല ജോലിസ്ഥലത്തും നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജോലിഭാരം ഉണ്ടാകും, അതിനാൽ നിങ്ങൾക്ക് കുടുംബത്തിന് കുറച്ച് സമയം മാത്രമേ നൽകാൻ കഴിയൂ. സാമ്പത്തിക സ്ഥിതി ദുർബലമാകും. പണം ലഭിക്കുന്നതിൽ പരാജയപ്പെടും.  അതുകൊണ്ടുതന്നെ ഈ സമയത്ത് പണവുമായി ബന്ധപ്പെട്ട വലിയ തീരുമാനങ്ങളൊന്നും എടുക്കരുത്.

6 /6

കുംഭം (Aquarius): ജ്യോതിഷ പ്രകാരം ഈ രാശിക്കാരുടെ സംസാരം ഈ കാലയളവിൽ അൽപ്പം മോശമായേക്കാം. അത് അടുത്ത ആളുകളുമായുള്ള നിങ്ങളുടെ ബന്ധം നശിപ്പിക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ വാക്കുകൾ ശ്രദ്ധാപൂർവ്വം ഉപയോഗിക്കുക. ആത്മവിശ്വാസത്തിലും കുറവുണ്ടാകും. ഈ കാലയളവിൽ നിക്ഷേപം നടത്തരുത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola