April Month Lucky Zodiacs: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ക്ക് ലോട്ടറി, ബിസിനസുകാർക്ക് ഇരട്ടി നേട്ടം

April Month Lucky Zodiacs: ഏപ്രിൽ മാസം ആരംഭിച്ചു. വലിയ ഗ്രഹസംക്രമണങ്ങള്‍ക്ക് പ്രധാനമാണ് ഈ മാസം. ഈ മാസത്തില്‍ നടക്കുന്ന ഗ്രഹ ചലനങ്ങള്‍ 12 രാശികളിലും ദൃശ്യമാകും. എന്നാല്‍ ഈ മാസം ചില രാശിക്കാരില്‍ ഗ്രഹ സംക്രമണങ്ങളുടെ വളരെ ശുഭകരമായ ഫലങ്ങൾ ദൃശ്യമാകും. 

ഏപ്രിൽ മാസം ഭാഗ്യം നിങ്ങളെ തേടി വരുമോ? ഏപ്രില്‍ മാസത്തിലെ ഭാഗ്യ രാശികള്‍ ആരൊക്കെയാണ്, അറിയാം...  

1 /5

മേടം രാശി  (Aries Zodiac Sign)   ജ്യോതിഷ പ്രകാരം, മേടം രാശിക്കാർക്ക് ഏപ്രിൽ മാസം വളരെ ശുഭകരവും ഫലദായകവുമാണ്. ഈ കാലയളവിൽ ഈ രാശിക്കാര്‍ അവരുടെ ജോലിസ്ഥലത്ത് ഉയര്‍ച്ച കൈവരിക്കും, ഇത് മാത്രമല്ല, ഈ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങൾ ലഭിക്കും, വരുമാനം വര്‍ദ്ധിക്കാനുള്ള സാധ്യതയുമുണ്ട്. നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.  

2 /5

ഇടവം രാശി (Taurus Zodiac Sign)   ഇടവം രാശിക്കാർക്ക് ഏപ്രിൽ മാസം ശുഭകരവും ഫലദായകവുമാകും, ഈ കാലയളവിൽ, ഈ രാശിക്കാർക്ക് ജോലി സ്ഥലത്ത് ഉയര്‍ച്ച പ്രതീക്ഷിക്കാം, അതേസമയം സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. ഈ സമയം നിക്ഷേപത്തിന് വളരെ മികച്ചതാണ്. ഈ സമയം നിങ്ങള്‍ നടത്തുന്ന നിക്ഷേപം വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ മാസം മുഴുവൻ സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.   

3 /5

കന്നി രാശി ( Virgo Zodiac Sign) ജ്യോതിഷ പ്രകാരം കന്നി രാശിക്കാർക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിക്കും. ഈ സമയത്ത്, നിങ്ങള്‍ക്ക് നഷ്‌ടമായ പണം തിരികെ ലഭിക്കും. മത്സര പരീക്ഷകളിലും വിജയം കൈവരിക്കാൻ സാധിക്കും. കരിയർ സംബന്ധിച്ച് എടുക്കുന്ന തീരുമാനങ്ങൾ ഉചിതമായിരിക്കും.     

4 /5

ധനു രാശി  (Sagittarius Zodiac Sign)   ധനു രാശിക്കാർക്ക് ഈ മാസം വളരെ അനുകൂലമാണ്. ബിസിനസിൽ നിന്നോ ജോലിയിൽ നിന്നോ സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, ജീവിതത്തിൽ വന്നിരുന്ന തടസങ്ങൾ നീങ്ങും. ഈ മാസം നിങ്ങൾ തര്‍ക്കങ്ങളില്‍ നിന്ന് സ്വയം അകന്നുനിൽക്കുക. 

5 /5

മകരം രാശി (Capricorn Zodiac Sign) വേദ ജ്യോതിഷ പ്രകാരം, ഗ്രഹ ചലനങ്ങളുടെ സ്വാധീനം മകരം രാശിക്കാരിലും കാണപ്പെടും. ഈ മാസം മുഴുവൻ ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജോലി മുതൽ ബിസിനസ് വരെ സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. മകരം രാശിക്കാർക്ക് ഈ മാസം ഭാഗ്യം നിറഞ്ഞ മാസമാണ്. ഈ സമയത്ത് നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola