Sugar: പഞ്ചസാര ആരോ​ഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നോ... ഈ ബദൽ മാർ​ഗങ്ങൾ പരീക്ഷിക്കാം

മധുരം കഴിക്കണമെന്ന ആഗ്രഹം സാധാരണമാണ്. എന്നാൽ, അത് ആസക്തിയിലേക്ക് നയിക്കുന്നത് വളരെയധികം ആരോ​ഗ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

  • Jul 22, 2023, 11:16 AM IST
1 /7

ശരീരത്തിന്റെ ഭക്ഷണ ആവശ്യകതയല്ലാതെ തന്നെ പതിവായി പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നുണ്ടെങ്കിൽ അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കാൻ തോന്നുന്നുവെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമം സൂക്ഷ്മമായി പരിശോധിക്കേണ്ടത് പ്രധാനമാണ്.

2 /7

പഞ്ചസാരയോടുള്ള ആസക്തിയുടെ കൃത്യമായ കാരണം കണ്ടെത്തി പരിഹാരം കാണാതിരുന്നാൽ വലിയ ആരോ​ഗ്യ വെല്ലുവിളികൾ നേരിടേണ്ടി വരും. 

3 /7

പഞ്ചസാരയുടെ ആസക്തി നിയന്ത്രിക്കുന്നതിന് പല മാർ​ഗങ്ങളുണ്ട്. ഇതിൽ ഒന്നാണ് പഞ്ചസാരക്ക് പകരം മധുരത്തിനായി ബദൽ മാർ​ഗങ്ങൾ സ്വീകരിക്കുക എന്നത്.

4 /7

തേൻ- ആൻറി ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ ഏജന്റായി തേൻ ഉപയോഗിക്കുന്നു. പ്രകൃതിദത്ത മധുരപലഹാരമായ തേൻ പഞ്ചസാരയ്‌ക്ക് മികച്ച ബദലാണ്.

5 /7

തേങ്ങാ പഞ്ചസാര- തേങ്ങാ പഞ്ചസാര ശുദ്ധീകരിക്കപ്പെടാത്തതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതും ആയതിനാൽ ഇത് പഞ്ചസാരക്ക് ആരോ​ഗ്യകരമായ ബദലാണ്.  

6 /7

ലിക്വിഡ് സ്റ്റീവിയ- ലിക്വിഡ് സ്റ്റീവിയ സ്റ്റീവിയ ചെടിയിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ കലോറിയും കാർബോഹൈഡ്രേറ്റുകളും ഇല്ല. സ്റ്റീവിയ നിയന്ത്രിത അളവിൽ കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തും.

7 /7

മേപ്പിൾ സിറപ്പ്- ശുദ്ധമായ മേപ്പിൾ സിറപ്പ് പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കാവുന്ന പ്രകൃതിദത്തവും ആരോഗ്യകരവുമായ ബദലാണ്. മേപ്പിൾ സിറപ്പ് ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളും ഉണ്ട്.

You May Like

Sponsored by Taboola