Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം മാത്രമല്ല ഈ സാധനങ്ങൾ വാങ്ങുന്നതും വളരെ ശുഭകകരം!

Akshaya Tritiya 2022: അക്ഷയതൃതീയ ദിനത്തെ പൊതുവെ ഒരു വർഷത്തിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം മുഴുവനും ശുഭമുഹൂർത്തമാണ്. അതായത് ഈ ദിവസം പ്രത്യേക മുഹൂർത്തം എടുക്കാതെ തന്നെ വിവാഹം, മുണ്ഡനം, ഗൃഹപ്രവേശം, പുതിയ ജോലി ആരംഭിക്കൽ, ഗൃഹം-വാഹനം വാങ്ങൽ തുടങ്ങിയ മംഗളകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഈ ദിവസം ഷോപ്പിംഗിന് വളരെ അനുകൂല ദിനമായി കണക്കാക്കുന്നു. പ്രത്യേകിച്ച് ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് വളരെ നല്ലതാണ്. ഈ ദിവസം വാങ്ങുന്ന സാധനങ്ങൾ ദീർഘകാലം നിലനിൽക്കുകയും ശുഭ ഫലങ്ങൾ നൽകുകയും ചെയ്യും എന്നാണ് വിശ്വാസം. ഇത്തവണത്തെ അക്ഷയതൃതീയ മെയ് മൂന്നിനാണ് ആഘോഷിക്കുന്നത്.

1 /6

Akshaya Tritiya 2022: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങുന്നത് വളരെ ശുഭകരമാണ്. എന്നാൽ സ്വർണ്ണ വില കുത്തനെ ഉയരുന്നതിനാൽ ഈ ദിവസം എല്ലാവർക്കും സ്വർണ്ണം വാങ്ങുന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്കും സ്വർണം വാങ്ങാൻ കഴിയുന്നില്ലെങ്കിൽ വേറെയും ചില സാധനങ്ങൾ ഉണ്ട് അവ വാങ്ങുന്നതിലൂടെ വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരും. ഇവയിലും ലക്ഷ്മി ദേവിയുടെയും സമ്പത്തിന്റെ ദേവനായ കുബേരന്റെയും അനുഗ്രഹമുണ്ടാകും.

2 /6

അക്ഷയതൃതീയ ദിനത്തിൽ നിങ്ങൾക്ക് സ്വർണം വാങ്ങാൻ സാധിച്ചില്ലെങ്കിൽ ഈ ദിവസം ബാർലി/നെല്ല് വാങ്ങുന്നത് ഉത്തമമാണെന്നാണ് പറയുന്നത്.  അതായത് ബാർലി/നെല്ല് വാങ്ങുന്നത് സ്വർണ്ണം വാങ്ങുന്നത് പോലെ മംഗളകരമാണെന്നാണ് കണക്കാക്കുന്നത്. ബാർലി/നെല്ല് മഹാവിഷ്ണുവിന്റെ പാദങ്ങളിൽ അർപ്പിക്കുക. ശേഷം ഇതിനെ ഒരു ചുവന്ന തുണിയിൽ കെട്ടി നിങ്ങൾസൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ സമ്പത്തും ഐശ്വര്യവും അനുദിനം വർദ്ധിക്കും.

3 /6

കവടി ലക്ഷ്മി ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. അക്ഷയതൃതീയ ദിനത്തിൽ കവടി വാങ്ങി ലക്ഷ്മീദേവിയുടെ പാദങ്ങളിൽ അർപ്പിക്കുക. ശേഷം വിധി അനുസരിച്ചു ആരാധന നടത്തുക. അടുത്ത ദിവസം ഈ കവടികളെ ഒരു ചുവന്ന തുണിയിൽ പൊതിഞ്ഞ് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.

4 /6

അക്ഷയതൃതീയയിൽ ശ്രീ യന്ത്രം വാങ്ങുന്നതും വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ദിനം ശ്രീ യന്ത്രത്തെ വിധി വിധാനത്തോടെ സ്ഥാപിക്കുക. വീട്ടിൽ ശ്രീ യന്ത്രം കൊണ്ടുവരാൻ ഏറ്റവും ഉത്തമമായ ദിനമാണ് അക്ഷയതൃതീയ ദിനം എന്നാണ് പറയുന്നത്.

5 /6

ശംഖ് ലക്ഷ്മീ ദേവിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇത് വീട്ടിൽ സൂക്ഷിക്കുന്നത് എല്ലായ്പ്പോഴും സന്തോഷവും സമൃദ്ധിയും നൽകും. ശംഖ് പൂജ ചെയ്യുന്ന സ്ഥലത്ത് വിധിവിധാനത്തോടെ സ്ഥാപിക്കുക. ഓർമ്മിക്കുക അവിടെ ഒന്നിൽ കൂടുതൽ ശംഖ് സൂക്ഷിക്കരുത്.

6 /6

അക്ഷയതൃതീയ ദിനത്തിൽ കുടം വാങ്ങുന്നതും വളരെ ശുഭകരമാണ്. കുടം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ഐശ്വര്യമുണ്ടാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

You May Like

Sponsored by Taboola