Kuwait News: കുവൈത്തിൽ ആയിരത്തിലേറെ ഒഴിവുകള്‍; സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം

Job Offer In Kuwait: മുന്‍സിപ്പാലിറ്റിയുടെ ശാഖകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 04:49 PM IST
  • ആയിരത്തിലേറെ തൊഴിലവസരങ്ങള്‍ കുവൈത്തിൽ ഒരുങ്ങുന്നു
  • ഇതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി അധികൃതര്‍
  • വാര്‍ഷിക ബജറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് 1,090 ഒഴിവുകളാണുള്ളത്
Kuwait News: കുവൈത്തിൽ ആയിരത്തിലേറെ ഒഴിവുകള്‍; സ്വദേശികൾക്കും വിദേശികൾക്കും അപേക്ഷിക്കാം

കുവൈത്ത്: ആയിരത്തിലേറെ തൊഴിലവസരങ്ങള്‍ കുവൈത്തിൽ  ഒരുങ്ങുന്നു. ഇതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും അപേക്ഷിക്കാമെന്ന് കുവൈത്ത് മുന്‍സിപ്പാലിറ്റി അധികൃകതര്‍. വാര്‍ഷിക ബജറ്റ് റിപ്പോര്‍ട്ട് അനുസരിച്ച്  1,090 ഒഴിവുകളാണുള്ളത്.

Also Read: ഒമാനിലേക്ക് കടത്താൻ ശ്രമിച്ച ലഹരി മരുന്നുമായി നാലു പേർ പിടിയിൽ

ഇതില്‍ ഫ്യൂണറല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ 36 ഒഴിവുകളുണ്ട്. മരണപ്പെട്ടയാളുടെ ആചാര പ്രകാരമുള്ള കഴുകല്‍ നടത്താന്‍ പ്രവാസികള്‍ക്കായി മാറ്റിവെച്ചിട്ടുള്ളതാണ് ഈ 36 ഒഴിവുകളും. കൂടാതെ മൃതദേഹം കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍ തസ്തികയില്‍ 25 തൊഴിലവസരങ്ങളുമുണ്ട്. അക്കൗണ്ടന്‍റുമാര്‍, ആര്‍ക്കിടെക്ചര്‍, ഇലക്ട്രിസിറ്റി, മെക്കാനിക്സ് എന്നിവയിലെ എഞ്ചിനീയര്‍മാര്‍ക്കും അവസരങ്ങളുണ്ട്. എന്നാല്‍ മുന്‍സിപ്പാലിറ്റിയുടെ ശാഖകളിലുള്ള അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുകയാണ്. 

Also Read: KS Chithra Controversy: കെ എസ് ചിത്രക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ഖുശ്ബു രം​ഗത്ത്

2024 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ബജറ്റ്, വേതനത്തിനും നഷ്ടപരിഹാരത്തിനുമായി 190 ദശലക്ഷം കുവൈത്ത് ദിനാറാണ് വകയിരുത്തുന്നത്. നിലവിലെ ബജറ്റിനെ അപേക്ഷിച്ച് 9 ദശലക്ഷം കുവൈത്ത് ദിനാറിന്‍റെ വര്‍ധനവാണുള്ളത്.  ഏകദേശം 483,200 ആളുകള്‍ കുവൈത്തില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 23 ശതമാനവും വിദേശികളാണ്. ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന അനുപാതമാണിത്. 2024 ഫെബ്രുവരി മുതലുള്ള പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഡാറ്റ പ്രകാരം സർക്കാർ, സ്വകാര്യ മേഖലയിലെ തൊഴിലാളികൾ 1.9 ദശലക്ഷമാണ് . 75% സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതേസമയം, സമീപകാല സെൻസസ് പ്രകാരം കുവൈത്തിലെ 4.6 ദശലക്ഷം ജനസംഖ്യയിൽ നിലവിൽ ഏകദേശം 3.2 ദശലക്ഷവും പ്രവാസികളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News