Kuwait News: കുവൈത്തിൽ വിദേശ മദ്യം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

Kuwait News:  സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാളെ പൊക്കിയത്. വിദേശമദ്യം കാറിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്

Written by - Ajitha Kumari | Last Updated : Jul 18, 2023, 11:30 PM IST
  • വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി കുവൈത്തിൽ പിടിയില്‍
  • ഇയാളിൽ നിന്നും 14 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്
Kuwait News: കുവൈത്തിൽ വിദേശ മദ്യം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പ്രവാസി പിടിയിൽ

കുവൈത്ത്: വിദേശ മദ്യം ഒളിച്ചുകടത്തിയ പ്രവാസി കുവൈത്തിൽ പിടിയില്‍.  ഇയാളിൽ നിന്നും 14 കുപ്പി വിദേശ മദ്യമാണ് പിടിച്ചെടുത്തത്. അല്‍ വഫ്ര ഫാമിന് സമീപമുള്ള ഉമ്മുല്‍ ഹൈമാന്‍ പ്രദേശത്ത് നിന്നാണ് ഇയാലെ പിടികൂടിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Also Read: ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തും

ഇയാളെ അഹ്മദി സുരക്ഷാ പട്രോള്‍ ഉദ്യോഗസ്ഥരാണ് പിടികൂടിയത്.  സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് ഈജിപ്ത് സ്വദേശിയായ ഇയാലെ പൊക്കിയത്. വിദേശമദ്യം കാറിനുള്ളില്‍ നിന്നാണ് കണ്ടെടുത്തത്. പോലീസ് പട്രോള്‍ വാഹനം സമീപത്ത് കൂടി ഓടിച്ചു പോയപ്പോള്‍ ഇയാള്‍ പരുങ്ങിയത് കണ്ട് . സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ മുന്നിലെ സീറ്റിന് സമീപം ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തത്.

Also Read: ശുക്രൻ വക്രഗതിയിലേക്ക് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നോക്കി നിൽക്കെ സമ്പന്നരാകും!

ഇയാളെ ചോദ്യം ചെയ്തപ്പോൾ മദ്യം ഒളിപ്പിച്ചു കടത്തിയതായി സമ്മതിക്കുകയും തുടര്‍ന്ന് പിടിയിലായ ഈജിപ്ത് സ്വദേശിയേയും പിടിച്ചെടുത്ത മദ്യക്കുപ്പികളും തുടര്‍ നിയമനടപടികള്‍ക്കായി ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍ കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന് കൈമാറുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News